
കോഴിക്കോട് ∙ ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ജ്യോതിശാസ്ത്ര ബഹിരാകാശ പ്രദർശനം ആരംഭിച്ചു. നിഴൽ നോക്കി സമയം നിർണയിച്ച പൗരാണിക കാലം മുതൽ നിസാർ വിക്ഷേപണം വരെ ഇന്ത്യ പിന്നിട്ട ശാസ്ത്ര വഴികൾ വിവരിക്കുന്നതാണു പ്രദർശനം.
പഴയകാല പുസ്തകങ്ങളിലെ പ്രപഞ്ച വിവരണം, മുൻകാലങ്ങളിൽ കപ്പിത്താൻമാരും മറ്റും ഉപയോഗിച്ച ദിശാനിർണയ വിദ്യ, 1350 മുതൽ 1425 വരെ ജീവിച്ച കേരളത്തിലെ മാധവ എന്ന ശാസ്ത്രചിന്തകൻ, ഭാസ്കരാചാര്യൻ, ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത ഉപഗ്രഹം ആര്യഭട്ട, വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച് ആരംഭിച്ച സെന്റ് മഗ്നലന ചർച്ച്, സൈക്കിളിൽ റോക്കറ്റ് കൊണ്ടു പോയിരുന്ന കാലം, മംഗൾയാൻ ദൗത്യം, ചന്ദ്രയാൻ ദൗത്യങ്ങൾ, ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിച്ച ദൗത്യം, മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ പോലുള്ള ചരിത്ര പ്രാധാന്യമുള്ള നേട്ടങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ വിവരിക്കുന്നു.
15 ദിവസത്തേക്കാണു പ്രദർശനം. ഐഎസ്ആർഒ മുൻ ഡപ്യൂട്ടി ഡയറക്ടർ കെ.ജയറാം ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രം പ്രോജക്ട് കോ–ഓർഡിനേറ്റർ എം.എം.കെ.ബാലാജി, ടെക്നിക്കൽ ഓഫിസർ ജയന്ത് ഗാംഗുലി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]