
വടകര∙ നഗരസഭ ടൗൺഹാൾ പലയിടത്തും തകർന്നതോടെ നല്ലൊരു പരിപാടി നടത്താൻ പോലും പറ്റാത്ത അവസ്ഥ. 44 വർഷം മുൻപ് നിർമിച്ച ഹാൾ 2003 ൽ ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ചിരുന്നു. അസൗകര്യങ്ങൾ ഏറെയുണ്ടായിട്ടും അതിനൊന്നും പരിഹാരം കാണാതെയായിരുന്നു നവീകരണം. സീലിങ് കോൺക്രീറ്റ് പലയിടത്തും തകർന്നു വീഴുകയാണ്.
അനുബന്ധ ഭാഗങ്ങൾ വിണ്ടു കീറി. ബീമുകളിൽ ചിലയിടത്തും വിള്ളലുണ്ട്. പഴയ ശുചിമുറിയോട് ചേർന്ന ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുകുന്ന നിലയിലാണ്.
സ്റ്റേജും നന്നാക്കണം. ഹാളിന് അകത്തെ ഫാനുകൾ ഭൂരിഭാഗവും കറങ്ങുന്നില്ല.
ടിക്കറ്റ് വച്ച് നടത്തുന്ന പരിപാടികൾക്ക് വാതിൽ അടച്ചിട്ടാൽ ഉള്ളിലിരിക്കുന്നവർ വെന്തുരുകും.
മിക്ക പരിപാടികൾക്കും ഫാൻ വാടകയ്ക്ക് എടുക്കേണ്ട ഗതികേടാണ്.
ഹാളിന്റെ പിൻവശത്ത് പലവിധ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. പരിസരം വൃത്തിയാക്കാറില്ല.
ടൗൺഹാളിൽ കല്യാണ മണ്ഡപവും ഡൈനിങ് ഹാളും പണിത് വിപുലീകരിക്കാൻ നീക്കമുണ്ടായിരുന്നു. ഇത് നഗരസഭയ്ക്ക് നല്ല വരുമാനം കിട്ടുന്ന കാര്യമാണെങ്കിലും അതിനുള്ള തുടർ നടപടിയെടുത്തില്ല. സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന കാര്യം മുൻ കൗൺസിൽ കാലത്ത് ആലോചിച്ചെങ്കിലും നടപ്പായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]