
മണ്ണാർക്കാട് ∙ വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ അന്യരായി കഴിയേണ്ട സ്ഥിതിയാണ് തെങ്കര കൈതച്ചിറ കൊമ്പംകുണ്ട് ആദിവാസി ഉന്നതി നിവാസികൾക്ക്.
50 വർഷത്തിലേറെയായി താമസിക്കുന്ന ഭൂമിക്ക് രേഖകളില്ലാത്തതിനാൽ വീട് ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ഇവർക്കു ലഭിക്കുന്നില്ല. തങ്ങളുടെ കൈവശമുള്ള ഭൂമിക്കു രേഖകൾ നൽകുകയോ രേഖയുള്ള സ്ഥലം മറ്റെവിടെയെങ്കിലും അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഇവർ മന്ത്രിക്കു കത്തു നൽകി. കൊമ്പംകുണ്ട് ഉന്നതിയിൽ 17 കുടുംബങ്ങളുണ്ട്.
പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഇവർക്ക് ഭൂമിയുടെ ആധാരമോ പട്ടയമോ ഇല്ല.
മിച്ചഭൂമി കേസ് ഉള്ള ഭൂമിയായതിനാൽ ഇവർക്കു പതിച്ചു കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്. വർഷങ്ങൾക്കു മുൻപ് നിർമിച്ച വീടുകൾ ഏതു സമയവും തകർന്നു വീഴാറായ അവസ്ഥയിലാണ്. ഉന്നതിയിലെ മഹേഷും കുടുംബവും താമസിക്കുന്ന വീടിന്റെ ഭിത്തികൾ പലയിടങ്ങളിലും തകർന്നിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും വീഴാൻ പാകത്തിലാണ് നിൽക്കുന്നത്.
ചെറിയ കുട്ടി ഉൾപ്പെടെയുള്ള കുടുംബം ഈ കെട്ടിടത്തിലാണ് കഴിയുന്നത്. മിക്ക വീടുകളുടെയും സ്ഥിതി ഇങ്ങനെയാണ്.
സ്ഥലത്തിന് പട്ടയം ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്ന് വീടോ അറ്റകുറ്റപ്പണിക്ക് പണമോ അനുവദിക്കാൻ കഴിയുന്നില്ല. ഭൂമിയുമായി ബന്ധപ്പെട്ട
കേസ് സ്വകാര്യ സർക്കാരിന് എതിരായാൽ ഇവരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കേണ്ടി വരും. ഇവരുടെ ഭൂമിക്കു രേഖകൾ നൽകുകയോ വേറെ ഭൂമി കണ്ടെത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഉന്നതിയിലുള്ളവർ മന്ത്രി കെ.രാജന് കത്ത് നൽകിയിട്ടുണ്ട്.
വിഷയത്തിൽ ഇടപെട്ട് കഴിയുന്നത് ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]