
മയ്യിൽ ∙ മണലിനു വേണ്ടി ആളുകൾ നെട്ടോട്ടമോടുമ്പോൾ ടൺകണക്കിനു മണൽ ഉപയോഗശൂന്യമായി നശിക്കുന്നു. പുഴകളിൽനിന്ന് അനധികൃതമായി വാരുമ്പോഴും വാരിയെടുത്ത് അനധികൃതമായി വാഹനങ്ങളിൽ കടത്തുമ്പോഴും പിടികൂടുന്ന മണലാണ് ഉപയോഗശൂന്യമായി നശിക്കുന്നത്.
ജില്ലയിലെ പല റവന്യു ഓഫിസുകളുടെ വളപ്പിലും പൊലീസ് പിടികൂടുന്ന വാഹനങ്ങളിലും ഇത്തരത്തിൽ മണൽ നശിക്കുന്നു. യഥാസമയം ലേലം ചെയ്ത് ആവശ്യക്കാർക്ക് നൽകാത്തതാണ് കാരണം.
സൂക്ഷിക്കാൻ പ്രത്യേക സംവിധാനമില്ലാത്തതിനാൽ ഓഫിസ് പരിസരങ്ങളിൽ സൂക്ഷിക്കുന്ന മണൽ കുറെ ഭാഗം മഴവെള്ളത്തിൽ ഒലിച്ചുപോകുന്നു.
ശേഷിക്കുന്നവ മാസങ്ങൾ കഴിയുമ്പോൾ കാടുകയറി ഗുണനിലവാരം കുറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുന്നു. പുഴയോരങ്ങളിൽനിന്ന് അനധികൃതമായി വാരിക്കൂട്ടിയ മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറികളിൽ കയറ്റി ഓഫിസുകളിൽ എത്തിക്കുന്നതിന്റെ ചെലവും മണൽ ഇറക്കുന്ന തൊഴിലാളികൾക്കുള്ള കൂലിയും സ്വന്തം പോക്കറ്റുകളിൽ നിന്നു ഉദ്യോഗസ്ഥർക്ക് നഷ്ടമാകുകയാണ്.
മണൽ മോഷണം പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും തങ്ങൾക്കാണെന്ന് അവർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]