
കോഴിക്കോട്∙ ഒറ്റ സ്പെഷൽ ട്രെയിൻ പോലുമില്ല. ഉള്ള ട്രെയിനുകളിലാകട്ടെ, ടിക്കറ്റ് കിട്ടാനില്ല.
പ്രധാന നഗരങ്ങളിൽ നിന്നുള്ള ബസുകളിൽ നിരക്ക് ഇതിനകം മൂന്നിരട്ടിയായി. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്.
ഓണത്തിരക്കു തുടങ്ങും മുൻപു തന്നെ, ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ല. ഈ ഓണാവധിക്കാലത്തു ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാർ അനുഭവിക്കാൻ പോകുന്നതു വൻ യാത്രാ ദുരിതം.
ചെന്നൈ, ബെംഗളൂരു യാത്രക്കാർക്കായി ഒരു സ്പെഷൽ ട്രെയിൻ പോലും റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ ബുക്ക് ചെയ്ത് വെയ്റ്റ് ലിസ്റ്റിലുള്ളവർക്ക് ആർഎസി പോലുമാകുന്ന ലക്ഷണമില്ല. ബെംഗളൂരു– കണ്ണൂർ യശ്വന്ത്പുർ എക്സ്പ്രസിൽ ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് സെക്കൻഡ് എസി ഒഴികെ എല്ലാ ക്ലാസിലും സെപ്റ്റംബർ 3, 4 തീയതികളിൽ വെയ്റ്റ് ലിസ്റ്റ് പോലും കിട്ടാനില്ല.
സെപ്റ്റംബർ ഒന്നിനും ആറിനും ഇടയിൽ എല്ലാ ക്ലാസുകളും ഉയർന്ന വെയ്റ്റ് ലിസ്റ്റാണ്.
യശ്വന്ത്പൂർ –മംഗളൂരു പ്രതിവാര എക്സ്പ്രസിലാകട്ടെ, സെപ്റ്റംബർ 1, 8 തീയതികളിലെല്ലാം വെയ്റ്റ്ലിസ്റ്റാണ്. ഓണം ബെംഗളൂരുവിൽ ആഘോഷിക്കാമെന്നു കരുതിയാലോ? 1 മുതൽ 6 വരെ കണ്ണൂർ – യശ്വന്ത്പുർ ട്രെയിനിൽ എല്ലാ ക്ലാസുകളും ഇതിനകം വെയ്റ്റ്ലിസ്റ്റിലാണ്.
ഓണം കോഴിക്കോട്ട് ആഘോഷിച്ചു മടങ്ങുന്നവർക്കും ഇപ്പോഴേ സീറ്റില്ല.
6,7,8 തീയതികളിൽ മിക്ക ക്ലാസുകളിലും റിസർവേഷൻ പൂർത്തിയായി. വെയ്റ്റ്ലിസ്റ്റിലുള്ളവർക്ക് ആർഎസി ലഭിക്കുന്ന സാഹചര്യം പോലുമില്ല. ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ ബസുകളിൽ ഇതിനകം നിരക്കിൽ വൻ വർധനയുണ്ടായി.
3ന് നിരക്ക് ഇരട്ടിയും 4ന് മൂന്നിരട്ടിയുമായി കഴിഞ്ഞു.
കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ 6ന് ഇരട്ടിയും 7,8,9 തീയതികളിൽ മൂന്നിരട്ടിയുമാണു നിലവിൽ ബസുകളിലെ ടിക്കറ്റ് നിരക്ക്. ചെന്നൈയിൽ നിന്നു കോഴിക്കോട്ടേക്കുള്ള ട്രെയിനുകളിലും 1 മുതൽ 6 വരെ തീയതികളിലെ ബുക്കിങ് എല്ലാ ക്ലാസുകളിലും വെയ്റ്റ്ലിസ്റ്റിലാണ്.
ബസുകളിലാകട്ടെ, നിരക്ക് ഇരട്ടിയിലധികം.
കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലേക്കും സ്ഥിതി മെച്ചമല്ല. മാവേലി, മംഗളൂരു, മലബാർ എക്സ്പ്രസുകളിലെല്ലാം മിക്ക ക്ലാസുകളിലും റിസർവേഷൻ വെയ്റ്റ് ലിസ്റ്റിലാണ്.
ചില ക്ലാസുകളിൽ റിസർവേഷൻ പൂർത്തിയായി. ഓണാവധിക്കു ശേഷം കോഴിക്കോട്ടേക്കു തിരിച്ചെത്താനും പ്രയാസമേറും.
സെപ്റ്റംബർ 5 മുതൽ 10 വരെ മാവേലി എക്സ്പ്രസിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് റിസർവേഷൻ പൂർത്തിയായി. മറ്റു ക്ലാസുകളിലും റിസർവേഷൻ ഏതാണ്ട് പൂർണമായ സ്ഥിതിയാണ്.
മലബാർ, മംഗളൂരു എക്സ്പ്രസുകളിലും മിക്ക ക്ലാസുകളിലും വെയ്റ്റ് ലിസ്റ്റിലാണ്. ചില ക്ലാസുകളിലും റിസർവേഷൻ പൂർണമാവുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]