
ഗൂഡല്ലൂർ ∙ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നു തേയില തോട്ടങ്ങളിൽ തേയില കൊളുന്ത് ഉൽപാദനം നിലച്ചു. മുൻപ് ഒരിക്കലും ഉണ്ടാകാത്ത തരത്തിലാണ് തേയില ഉൽപാദനം നിലച്ചത്.
15 ദിവസത്തിലൊരിക്കൽ തേയില കൊളുന്ത് തോട്ടങ്ങളിൽ നിന്നും ശേഖരിക്കും. എന്നാൽ ഈ വർഷം ഒരു മാസമായി തേയില കൊളുന്ത് തോട്ടങ്ങളിൽ പൂർണമായും ഇല്ലാതായി.
മഴയും മൂടൽ മഞ്ഞും ഇരുണ്ട അന്തരീക്ഷം കാരണം ചെടിയിലെ തളിരിലകളിൽ കുമിൾ രോഗം ബാധിച്ചു.
ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലെ തോട്ടങ്ങളിൽ കുമിൾ രോഗം വ്യാപകമായി പടർന്നു.
തളിരിലകളിൽ വെളുത്ത നിറത്തിൽ കുമിൾ രോഗം പടർന്നു. കുമിൾ രോഗം വ്യാപകമായി പടർന്നു നശിച്ച തോട്ടങ്ങളിൽ ഇലകൾ വെട്ടിമാറ്റണം.
ഇതും കർഷകർക്ക് അധികച്ചെലവാണ്. മഴക്കാലങ്ങളിൽ ചെറിയ തോതിൽ കുമിൾ രോഗം വരാറുണ്ട്.
ഇതിന് സാധാരണയായി കുമിൾ നാശിനികൾ തളിച്ച് രോഗം നിയന്ത്രിക്കാറുണ്ട്.ഇക്കുറി മഴ തുടർന്നു പെയ്തതോടെ കുമിൾനാശിനി പ്രയോഗിച്ചിട്ടും രക്ഷയില്ല. പച്ചപ്പ് നഷ്ടപ്പെട്ട് കറുത്ത നിറത്തിലായി തോട്ടങ്ങൾ.
മഴ കുറഞ്ഞ് വെയിൽ തെളിഞ്ഞാൽ വീണ്ടും ചെടികളിൽ തളിരിലകൾ തളിർക്കും. അതിന് ഇനിയും കാത്തിരിക്കണം.
തേയില ഉൽപാദനം നിലച്ചതോടെ ഗൂഡല്ലൂരിലെ തേയില ഫാക്ടറികളുടെ പ്രവർത്തനവും നിലച്ചു.
24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ ആഴ്ചയിൽ ഒരു ദിവസമായി പ്രവർത്തനം. നൂറുകണക്കിന് തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു.
കൂനൂർ, കോത്തഗിരി താലൂക്കുകളിൽ തേയില ഉൽപാദനത്തിൽ കുറവുണ്ടായില്ല. ഇവിടെ മഴ കുറവായതിനാൽ ഉൽപാദനത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
തേയില ഉൽപാദനം കുറഞ്ഞിട്ടും വില താഴോട്ട് തന്നെയാണ്. വില വർധന ഇല്ലാതെ വന്നാൽ തേയില മേഖല വലിയ പ്രതിസന്ധിയിലേക്ക് മാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]