
മുക്കം∙ മെസ്സിയുടെ കേരള വരവ് ഉറപ്പിച്ചതോടെ സന്തോഷം പങ്കിട്ട് മലയോര മേഖലയിലെ ആരാധകർ മധുരം വിതരണം ചെയ്തു. അർജന്റീന ടീമിന്റെ ജഴ്സിയണിഞ്ഞും പതാക കെട്ടിയുമാണ് ആരാധകർ മുക്കത്ത് ലഡുവും മിഠായിയും വിതരണം ചെയ്തത്.
പാതയോരത്തും കടകളിൽ കയറിയും മധുരം നൽകി. നവംബറിൽ തലസ്ഥാന നഗരിയിലെ കളി കാണാൻ ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു.
നേരത്തെ മെസ്സിയുടെ വരവ് റദ്ദാക്കിയെന്ന വാർത്തകളിൽ കടുത്ത വിഷമത്തിലായിരുന്നു ആരാധകർ. റഫീഖ് തോട്ടുമുക്കം, മധു മാരാത്ത്, ടി.പി.അബ്ദുൽ ഗഫൂർ, അമീർ ഡപ്പ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]