
ദില്ലി: ഉത്തരേന്ത്യയിൽ പലയിടത്തും മഴക്കെടുതി രൂക്ഷം. ജാർഖണ്ഡിൽ 24 മണിക്കൂറിനിടെ 5ലധികം പേർ മഴക്കെടുതിയിൽ മരിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. രാജസ്ഥാനിലും ഒഡീഷയിലും ഒറ്റപ്പെട്ട
ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. രാജസ്ഥാനിൽ ചമ്പൽ നദിയിലെ ജലനിരപ്പ് അപകട
നിലയ്ക്ക് മുകളിലെത്തി. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും.
മിന്നൽ പ്രളയം നാശംവിതച്ച ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് സന്ദർശനം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]