
കാഞ്ഞങ്ങാട് ∙ സ്കൂളിനു തൊട്ടു മുകളിലൂടെ ദേശീയപാത സർവീസ് റോഡ് കടന്നു പോകുന്നതിനാൽ അപകടഭീതിയിലാണ് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിലെ കുട്ടികളും അധ്യാപകരും. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നിന്നു തൊട്ടടുത്ത ബ്ലോക്കിലേക്കു നീളുന്ന വഴിയുള്ളത് സർവീസ് റോഡിന്റെ തൊട്ടു താഴെയാണ്.
ഇവിടെ നിന്നു 10 മീറ്ററോളം ഉയരത്തിലാണ് സർവീസ് റോഡുള്ളത്.
ഗ്യാസ് ടാങ്കറുകളും ഭാരവാഹനങ്ങളും അടക്കം പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വീതി കുറഞ്ഞ സർവീസ് റോഡിന്റെ തൊട്ടു താഴെ 1000നു മുകളിൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ഉണ്ടായിട്ടും ഒരു സംരക്ഷണഭിത്തി പണിയാൻ പോലും ദേശീയപാതഅതോറിറ്റി ഇതുവരെ തയാറായിട്ടില്ല. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം ഇവിടെ പാതിവഴിയിലാണ്.
സ്കൂളിന്റെ 3 കിലോമീറ്റർ അപ്പുറത്താണ് ആഴ്ചകൾക്കു മുൻപ് ഗ്യാസ് ടാങ്കർ ലോറി തലകീഴായി മറിഞ്ഞ് 2 ദിവസത്തോളം പ്രദേശവാസികളെ മാറ്റി പ്പാർപ്പിച്ചത്.
വിഷയത്തിൽ കലക്ടർ അടക്കമുള്ളവർ ഇടപെടണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് സുരക്ഷാഭിത്തി പണിയണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയതായി പ്രിൻസിപ്പൽ ഫാ.
ജോർജ് പുഞ്ചയിൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]