
ശാന്തിഗിരി ∙ മഴ അൽപം മാറിയതോടെ വന്യജീവികൾ വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, രാമച്ചി, കരിയംകാപ്പ് മേഖലയിലാണ് പുലി വീണ്ടും ജനവാസ കേന്ദ്രത്തിലെത്തിയത്.
വെള്ളിയാഴ്ച രാത്രി രാമച്ചിയിലെ പള്ളിവാതുക്കൽ പി.എ.ഏബ്രഹാമിന്റെ വളർത്തു നായയെ പുലി പിടിച്ചു തിന്നു. പാതി ഭാഗം ഭക്ഷിച്ച ശേഷം പോയ പുലി ഇന്ന് വീണ്ടും വരുമെന്ന പ്രതീക്ഷയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു.
രാമച്ചിയിലെ ഏബ്രഹാമിന്റെ തോട്ടത്തിലെ റബർ പുകപ്പുരയുടെ ഉള്ളിൽ കെട്ടിയിട്ടിരുന്ന നായയെ ആണ് പുലി പിടിച്ചത്. ബോർബോൽ ഇനത്തിൽപെട്ട
നായയെയാണ് പുലി പിടിച്ചത്. ഏതാനും ദിവസം മുൻപാണ് ഏബ്രഹാം ഈ നായയെ വാങ്ങിയത്. അതിനാൽ പുകപ്പുരയുടെ ഉള്ളിലെ മുറിയിൽ കെട്ടിയ ശേഷമാണ് ഏബ്രഹാം വീട്ടിൽ പോയത്. മുറിയുടെ ഭിത്തിയിലെ ഒരു ഇടുങ്ങിയ ദ്വാരത്തിലൂടെ പുകപ്പുരയുടെ ഉള്ളിൽ കയറിയാണ് നായയെ പുലി പിടിച്ചത്.
അവിടെ വച്ച് തന്നെ ഭാഗികമായി ഭക്ഷിച്ച ശേഷം പോകുകയായിരുന്നു.
ഇനിയും അവശിഷ്ടം ബാക്കി ഉള്ളതിനാൽ പുലി വീണ്ടും വരാൻ സാധ്യതയുണ്ട് എന്നാണ് നിഗമനം. ആറളം വന്യജീവി സങ്കേതത്തിന്റേയും ചീങ്കണ്ണി പുഴയുടെയും സമീപത്താണ് പി.എ.ഏബ്രഹാമിന്റെ ഫാമും തോട്ടവുമുള്ളത്. വർഷങ്ങളായി ഇവിടെയുള്ള വളർത്തു മൃഗങ്ങളെ വന്യജീവികൾ പിടിക്കുന്നു.
കാര്യമായ നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഏബ്രഹാം പറയുന്നു. പ്രദേശത്ത് കടുവയും പുലിയും കാട്ടാനയും മാത്രമല്ല ചെന്നായയും ഉണ്ടെന്നും ഏബ്രഹാം പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]