
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ താപ്പാനയുടെ കാലിന് കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപിച്ച ആന പാപ്പാനെ വനം വകുപ്പ് ജോലിയിൽ നിന്നും പിരിച്ചു വിട്ടു. അഭയാരണ്യം ക്യാംപിലെ വിക്കി എന്ന പാപ്പാനാണ് സുമംഗല എന്ന ആനയുടെ പുറകിലെ കാലിൽ വെട്ടിയത്.
സുമംഗല ആന സ്ഥിരമായി മറ്റ് ആനകളെ ഉപദ്രവിക്കുന്ന പ്രകൃതമുള്ളതാണ്.
സംഭവ ദിവസം രാവിലെ കാട്ടിലേക്ക് തീറ്റയ്ക്കായി ആനകളെ കൊണ്ടു പോകുന്നതിനിടയിൽ ശങ്കർ എന്ന ആനയെ സുമംഗല ഇടിച്ച് വീഴ്ത്തി. സുമംഗലയെ നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് വിക്കി കത്തി കൊണ്ട് ആനയുടെ കാലിൽ വെട്ടിയത്. തുടർന്ന് ശങ്കർ ആനയുടെ പാപ്പാൻ കിറുമാരൻ വനംവകുപ്പ് ജീവനക്കാർക്ക് വിവരം നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിക്കിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.
ആനയുടെ കാലിലെ മുറിവ് ഗുരുതരമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]