
തൃക്കരിപ്പൂർ ∙ കര കയറി വന്ന കടൽ, തീരദേശ ഹൈവേയുടെ അതിരു കല്ലിനെയും വിഴുങ്ങാൻ ഒരുങ്ങുന്നു. വീടും സ്ഥലവും തന്നെ കടലെടുക്കുമ്പോൾ തീരദേശ പാത എവിടെ പണിയുമെന്നു ചോദ്യം. വലിയപറമ്പ് പഞ്ചായത്തിന്റെ വടക്കും തെക്കും ദിശയിൽ കടലാക്രമണം പലപ്പോഴും ശക്തമാണ്.
വടക്ക് മാവിലാക്കടപ്പുറം, ഒരിയര മേഖലയിൽ ഏതാനും ദിവസങ്ങളായി കടലേറ്റമുണ്ട്. മാവിലാക്കടപ്പുറത്ത് തീരദേശപാതയ്ക്കായി ഇട്ട
അതിരു കല്ലും കടലും തമ്മിൽ കേവലം 5 മീറ്ററാണ് വ്യത്യാസം.
കടൽ ഒന്നുകൂടി ആഞ്ഞു കയറിയാൽ അതിരു കല്ലുമെടുത്തു മടങ്ങുമെന്നതാണ് സ്ഥിതി. ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കളത്തിലേക്കു കുതിച്ചുയർന്ന കടൽ, പ്രദേശത്ത് ഫിഷറീസ്–അംബേദ്കർ ഉന്നതികളിലെ കുടുംബങ്ങളിൽ ആശങ്ക പടർത്തി.
ഇവിടെ ഏതാനും മീറ്റർ ദൈർഘ്യത്തിൽ കര കടലെടുത്തു. നിരവധി തെങ്ങുകളും കട
പുഴകി. ഏതാനും തെങ്ങുകൾ കടപുഴകാൻ പാകത്തിലാണ്.
ബലിക്കളത്തിനു സമീപത്തെ കര കടൽ കൊണ്ടു പോയത് കടലോരവാസികളിൽ ഭീതിയേറ്റി. വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികൾ വന്നെത്തുന്ന ഇടമാണ് ഒരിയര പുലിമുട്ട്.
ടൂറിസം രംഗത്ത് കൂടുതൽ നേട്ടം കൊയ്യാൻ പ്രയോജനപ്പെടുന്ന മേഖലയാണിത്. ഇതു സംരക്ഷിച്ചു നിർത്താൻ പോലും പദ്ധതികൾ രൂപപ്പെടുത്തുന്നില്ല.
ഓരോ വർഷവും കടലേറ്റത്തിൽ മെലിഞ്ഞു ചുരുങ്ങുകയാണ് ഈ പ്രദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]