
വൈദ്യുതിമുടക്കം
ചെറുപുഴ ∙ കാക്കയംചാൽ, സെന്റ് സെബാസ്റ്റ്യൻ, അങ്കണവാടി, ബിഎസ്എൻഎൽ, ട്രഷറി, ചെറുപുഴ ടൗൺ, ലാൻഡ്മാർക്ക്, ചെറുപുഴ ഡെവലപേഴ്സ്, മർച്ചന്റ് സ്ക്വയർ, തട്ടാശ്ശേരി, പടിഞ്ഞാത്ത്, എകെആർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ: 8.00 – 5.00. ഏച്ചൂർ∙ വാരം ജമിനി, വാരം, സിഎച്ച്എം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10– 4
കാടാച്ചിറ∙ പനോന്നേരി, ചാല സോളർ, ചാല എച്ച്എസ്, അമല ആർക്കേഡ്, വെള്ളൂരില്ലം, മായാബസാർ, തന്നട, സുഷമ 9–1
സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ നാളെ മുതൽ
കണ്ണൂർ∙ സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ നാളെ തുടങ്ങും.
സബ്സിഡി സാധനങ്ങളും മറ്റ് ഉൽപന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ വഴി ലഭിക്കും. സെപ്റ്റംബർ നാലുവരെ വിവിധ നിയോജക മണ്ഡലങ്ങളിലൂടെ ഓണച്ചന്തകൾ സഞ്ചരിക്കും.
ബോണസ് ഗഡുക്കളായിനൽകും
∙ജില്ലയിലെ പ്രഫഷനൽ കൊറിയർ ജീവനക്കാരുടെ 2024-25 വർഷത്തെ ബോണസ് ഒരു മാസത്തെ വേതനമായ 14,110 രൂപ 2 ഗഡുക്കളായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകാൻ ജില്ലാ ലേബർ ഓഫിസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓർഡിനേറ്റർ
∙ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്കൂൾ, കോളജ് തലങ്ങളിൽ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു.
അപേക്ഷ 31ന് വൈകിട്ട് അഞ്ചിനകം കലക്ടറേറ്റിൽ ലഭിക്കണം. ഇമെയിൽ [email protected]
അധ്യാപക ഒഴിവ്
∙ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (സീനിയർ), ഇംഗ്ലിഷ്, മാത്തമാറ്റിക്സ് (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
സെപ്റ്റംബർ 8ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖത്തിന് എത്തണം. 9895606211
സ്പോട്ട് അഡ്മിഷൻ
∙നടുവിൽ ഗവ.
പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ ഡിപ്ലോമ കോഴ്സുകളിൽ അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 29ന് കോളജിൽ നടക്കും. www.polyadmission.org ഫോൺ: 0460 2251033
ഗതാഗത നിയന്ത്രണം
∙ധർമടം – മേലൂർ റോഡിൽ ഓവുചാൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽനിന്നു വെള്ളൊഴുക്ക്, പാലയാട് സ്കൂൾ റോഡ്, ബ്രണ്ണൻ കോളജ് മെൻസ് ഹോസ്റ്റൽ, അണ്ടലൂർകാവ് റോഡ്, ധർമടം കേന്ദ്രീയ വിദ്യാലയം റോഡ് എന്നീ റോഡുകളുടെ പ്രവേശന ഭാഗത്ത് ഓവുചാലുകൾ പുതുക്കി പണിയേണ്ടതിനാൽ ഇത് വഴിയുള്ള വാഹന ഗതാഗതം 25 മുതൽ സെപ്റ്റംബർ 23 വരെ പൂർണമായി നിരോധിച്ചതായി മരാമത്ത് റോഡ്സ് ഉപവിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അഭിമുഖം 8 ന്
തോട്ടട∙ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി(ജൂനിയർ), സുവോളജി(ജൂനിയർ), ഫിസിക്സ്(ജൂനിയർ), ഹിസ്റ്ററി, മലയാളം(ജൂനിയർ) എന്നീ വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്.
അഭിമുഖം സെപ്റ്റംബർ 8 ന് രാവിലെ 9 ന് സ്കൂൾ ഓഫിസിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]