വിദ്യാഭ്യാസ ധനസഹായം; 30 വരെ അപേക്ഷിക്കാം
കൊല്ലം∙ കർഷക തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അധ്യയന വർഷ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകൾ 30 വരെ ജില്ലാ ഓഫിസിൽ സമർപ്പിക്കാവുന്നതാണ്. ചീഫ് ഓഫിസിൽ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം.
അപേക്ഷ ഫോം www.agriworkersfund.org എന്ന സൈറ്റിൽ ലഭ്യമാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ ജി. സുരേഷ്കുമാർ അറിയിച്ചു. 0474–2766843, 2950183, 9746822396.
ഭവനപദ്ധതി സഹായം: തീയതി നീട്ടി
കൊല്ലം∙ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട
സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാനുളള തീയതി സെപ്റ്റംബർ ഒന്ന് വരെ നീട്ടി. ഫോൺ: 0474 2793473.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒന്നാം ബാച്ച് മൂന്നാം സെമസ്റ്റർ പിജി സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് മലയാളം, ഇംഗ്ലിഷ് പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിക്കാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ലഭിക്കും.
സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാല അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി പിന്നീട് അറിയിക്കും.
റവന്യു റിക്കവറി അദാലത്ത്
കൊല്ലം∙ റവന്യു റിക്കവറി അതോറിറ്റിയും ബാങ്ക് അധികാരികളും സംയുക്തമായി റവന്യു റിക്കവറി അദാലത്ത് നടത്തും. കൊല്ലം താലൂക്ക് പരിധിയിലുള്ള കേരള ബാങ്ക് കുടിശിക കക്ഷികൾക്ക് സെപ്റ്റംബർ 10 ന് രാവിലെ 10.30 മുതൽ രണ്ട് വരെ കേരള ബാങ്ക്, പ്രധാന ബ്രാഞ്ചിലും (എജിഎം ഓഫിസ് ഹാൾ) മറ്റ് ബാങ്കുകളിലെ കുടിശിക കക്ഷികൾക്ക് സെപ്റ്റംബർ 11ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കൊല്ലം താലൂക്ക് കോൺഫറൻസ് ഹാളിലുമാണ് (5-ാം നില) അദാലത്ത്.
ഫോൺ: 0474 2763736. പരിശീലനം
കൊല്ലം∙ അസാപ് കേരളയുടെ കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എആർ/വിആർ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം ആരംഭിക്കുന്നു.
വെർച്വൽ റിയാലിറ്റി ഡവലപ്പർ വിത്ത് യൂണിറ്റി, ഗെയിം ഡവലപ്്മെന്റ് യൂസിങ് അൺ റിയൽ എൻജിൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന നിയതി 31.
ഫോൺ: 9495999693, 9633665843.
ഐടിഐ സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ ചെങ്ങന്നൂർ സർക്കാർ വനിതാ ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക് 25 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 0479 2457496, 9747454553. നഴ്സ് അപ്രന്റിസ്ഷിപ്
കൊല്ലം∙ ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്സുമാരെ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ് വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത: ബിഎസ്സി/ജനറൽ നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വനിതകളായിരിക്കണം.
പ്രായപരിധി: 18-45 വയസ്സ് വരെ. ബിഎസ്സി നഴ്സിങ് കഴിഞ്ഞവർക്ക് 10,000 രൂപയും ജനറൽ നഴ്സിങ് യോഗ്യതയുള്ളവർക്ക് 8,000 രൂപയുമാണ് സ്റ്റൈപ്പെന്റ്.
നിയമനം 100 പേർക്ക്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26 ന് രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്തിൽ നടത്തുന്ന വോക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ: 0474 2795017.
ക്ഷീരകർഷകർക്ക് പരിശീലനം
കൊല്ലം∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ-പരിശീലന വികസനകേന്ദ്രത്തിൽ സെപ്റ്റംബർ 9 മുതൽ 20 വരെ ക്ഷീരോൽപന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർ, അതത് ബ്ലോക്ക് ക്ഷീര വികസന ഓഫിസർമാർ മുഖേനയോ ക്ഷീരകർഷകർക്ക് റജിസ്റ്റർ ചെയ്യാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം.
135 രൂപ റജിസ്ട്രേഷൻ ഫീസ്. സെപ്റ്റംബർ 8ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളിൽ റജിസ്റ്റർ ചെയ്യണം.
ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കണം.
സ്പോട്ട് അഡ്മിഷൻ നാളെ
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ബിഎഡ് കോഴ്സിനു ഒഴിവുള്ള ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, മലയാളം വിഷയങ്ങളിലേക്കുള്ള സ്പോർട്ട് അഡ്മിഷൻ നാളെ രാവിലെ 10 ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ എത്തണം.
ഫോൺ: 9746310000.
അഭിമുഖം 26ന്
പെരിനാട് ∙ ഗവ. വെൽഫെയർ എൽപി സ്കൂളിലെ എൽപി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 26നു രാവിലെ 11നു നടക്കും.
മെഡിക്കൽ ക്യാംപ്
കൊല്ലം ∙ എൻഎസ് ആയുർവേദ ആശുപത്രിയിൽ 28നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ ആയുർവേദ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപ് നടക്കും. ക്യാംപിൽ സൗജന്യ വൈദ്യപരിശോധന, മരുന്നു വിതരണം എന്നിവ ഉണ്ടായിരിക്കും.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും ക്യാംപിൽ പങ്കെടുക്കാനുള്ള അവസരം. ഫോൺ – 04742727600.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]