
തൊടുപുഴ ∙ ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം വാഗമൺ തന്നെ!
ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം വാഗമൺ പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമൺ അഡ്വഞ്ചർ പാർക്കിൽ 5,08,505 പേരും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയത്.
മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമൺ തുറന്നിടുന്നത്.
ഗ്ലാസ് ബ്രിജാണ് യാത്രികരെ വലിയ തോതിൽ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് ഡിടിപിസിയുടെ കണക്ക്. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം പേരാണ്. ഓണക്കാലമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]