
ഇന്ന് പ്രവർത്തിക്കും
കോട്ടയം ∙ വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. ഒരു രൂപ നിരക്കിൽ അവതരിപ്പിച്ചിരിക്കുന്ന ഫ്രീഡം പ്ലാൻ ഓഫറിൽ പുതിയ മൊബൈൽ കണക്ഷനുകളും പോർട്ടിങ് സൗകര്യവും കസ്റ്റമർ സർവീസ് സെന്ററിൽ ഉണ്ടായിരിക്കും.
ഫോൺ: 0481-2567000.
കൺവൻഷൻ ഇന്ന്
ചങ്ങനാശേരി ∙ ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻസ് വെൽഫെയർ ഫെഡറേഷന്റെ (ഡിഎഡബ്ല്യുഎഫ്) സെക്രട്ടേറിയറ്റ് മാർച്ചിനു മുന്നോടിയായുള്ള ഭിന്നശേഷി സൂപ്പർന്യൂമററി ജീവനക്കാരുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന് 2നു തിരുനക്കര ഭാരത് ആശുപത്രിക്കു സമീപമുള്ള കെഎസ്ടിഎ ഹാളിൽ ചേരും. ഡിഎഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്യും.
ഇന്ന് പ്രവർത്തിക്കും
കോട്ടയം ∙ വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.
ഒരു രൂപ നിരക്കിൽ അവതരിപ്പിച്ചിരിക്കുന്ന ഫ്രീഡം പ്ലാൻ ഓഫറിൽ പുതിയ മൊബൈൽ കണക്ഷനുകളും പോർട്ടിങ് സൗകര്യവും കസ്റ്റമർ സർവീസ് സെന്ററിൽ ഉണ്ടായിരിക്കും. ഫോൺ: 0481-2567000.
സുവിശേഷ യോഗം
ചിങ്ങവനം.
കോലഞ്ചേരി ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കേളചന്ദ്ര ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഇന്ന് 3ന് സുവിശേഷ യോഗം നടത്തും. പ്രഫ.എം.വൈ യോഹന്നാൻ മുൻപ് ചെയ്ത വീഡിയോ മെസേജ് ഉണ്ടായിരിക്കും.
ആർപിഎസ് പൊതുയോഗം നാളെ
വയലാ ∙ ആർപിഎസ് പൊതുയോഗം നാളെ 2.30നു വയലാ ഫാർമേഴ്സ് ക്ലബ്ബിൽ നടത്തും.
സ്പോട്ട് അഡ്മിഷൻ നാളെ മുതൽ
ഏറ്റുമാനൂർ∙ ഗവ.
ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ മുതൽ 30 വരെ നടക്കും. അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സ്ഥാപനത്തിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം.
അപേക്ഷ ഫീസ് 100/ രൂപ. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്എസ്എൽസി, പ്ലസ് ടു (ഉണ്ടെങ്കിൽ), ആധാർ, ടിസി, ജാതി സർട്ടിഫിക്കറ്റ് (എസ്സി/എസ്ടി, ഒഇസിക്ക് മാത്രം) എന്നിവയും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. 9383460933, 0481-2535562
കളിവള്ളങ്ങളുടെ റജിസ്ട്രേഷൻ നാളെ മുതൽ
കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ റജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും.പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ റജിസ്ട്രേഷൻ 25 മുതൽ സെപ്റ്റംബർ 2 വരെ നടക്കും.
റജിസ്ട്രേഷന് വരുമ്പോൾ ക്യാപ്റ്റന്റെ ആധാർ കാർഡ് കോപ്പിയും, ഫോട്ടോയും കൊണ്ടുവരണമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ– 9895427582.
അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ∙ സുഖോദയ ആയുർവേദ ആശുപത്രിയിൽ ഗവ. അംഗീകൃത ആയുർവേദ പഞ്ചകർമ തെറപ്പി, ആയുർവേദ നഴ്സിങ്, ആയുർവേദ ഫാർമസി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി പ്ലസ്ടു വിഎച്ച്എസ്ഇ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27, 28 തീയതികളിൽ രാവിലെ 10നും വൈകിട്ട് 4നുമിടെ ആശുപത്രിയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് – 9847422211, 9744962715
ശുചീകരണ തൊഴിലാളി നിയമനം
തിടനാട് ∙ ഗവ.
വിഎച്ച്എസ് സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മുഴുവൻ സമയ ശുചീകരണ തൊഴിലാളി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ 11നു സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]