
കോഴിക്കോട്: ജോലിക്കിടെ പരിക്കേറ്റ വയോധികന്റെ കൈവിരലിലെ മോതിരം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന. നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വളയം കല്ലുനിര സ്വദേശി ജോസി(72)ന്റെ വിരലില്‍ അഴിച്ചുമാറ്റാനാകാത്ത തരത്തില്‍ ഉണ്ടായിരുന്ന മോതിരമാണ് മുറിച്ചുമാറ്റിയത്.
ആറ് ദിവസം മുന്‍പാണ് ജോസിന് പരിക്കേറ്റത്. മോതിരം വിരലില്‍ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു.
ചികിത്സക്ക് ബുദ്ധിമാട്ടുകുന്ന തരത്തിലായതോടെ ആശുപത്രി അധികൃതര്‍ അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ടു. അസി.
സ്റ്റേഷന് ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നാദാപുരം അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ അജേഷ് റിങ്ങ് കട്ടര്‍ ഉപയോഗിച്ച് ഡോക്ടര്‍മാരുടെ സാനിദ്ധ്യത്തില്‍ അര മണിക്കൂര്‍ എടുത്ത് മോതിരം സുരക്ഷിതമായി മുറിച്ചെടുക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]