
തൃക്കരിപ്പൂർ ∙ കാൽപ്പന്തുകളിയുടെ ഗ്രാമമെന്നു ഖ്യാതിയുള്ള തൃക്കരിപ്പൂരിൽനിന്നു ദേശീയ വനിതാ
കുതിക്കാൻ കൊച്ചുമിടുക്കി. ഛത്തീസ്ഗഡിൽ നടത്തുന്ന ദേശീയ സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീമിനു ബൂട്ടു കെട്ടുന്ന തൃക്കരിപ്പൂരിലെ സി.
നവനി കൃഷ്ണ വനിതാ ഫുട്ബോളിലെ പുതിയ പ്രതീക്ഷയാണ്.
ഈ വർഷത്തെ സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലാ ടീം ക്യാപ്റ്റനായിരുന്നു, കേരള ടീമിൽ ഇടം നേടിയ നവനി കൃഷ്ണ. എതിരാളികളെ പൂട്ടാനുള്ള മിടുക്കാണ് പ്രതിരോധ നിരയിലെ ഈ സ്റ്റോപ്പർ ബാക്കിനു കേരള ടീമിൽ ഇടം നേടിക്കൊടുത്തത്.
സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
തൃക്കരിപ്പൂർ ഡ്രീംസ് ഫുട്ബോൾ അക്കാദമിയുടെ കളിയരങ്ങിൽ കഴിഞ്ഞ 3 വർഷമായി പരിശീലനം നടത്തിവരുന്നു.
കഴിഞ്ഞ വർഷത്തെ ഖേലോ ഇന്ത്യയിൽ വിജയികളായ വടകര ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബിജുനു– ഷബീന ദമ്പതികളുടെ മകളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]