കൊച്ചി: ആലുവയിൽ പെട്രോൾ പമ്പിൽ യുവാവ് ബൈക്കിന് തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് യുവാവിന്റെ പരാക്രമം.
പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് ബൈക്കിന് തീ ഇട്ടതെന്നാണ് സൂചന. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
പ്രദീപ് പെട്രോൾ അടിക്കാൻ പമ്പിൽ വന്നപ്പോൾ കാറിൽ ബൈക്ക് തട്ടിയെന്ന് പറഞ്ഞ് കാറുകാരനും ബൈക്കുകാരനും തമ്മിൽ തർക്കമുണ്ടായിരുന്നു. അപ്പോഴാണ് പ്രദീപ് തീപ്പെട്ടിയുരച്ച് സ്വന്തം ബൈക്കിന് തീയിട്ടത്.
ബൈക്കിന് അപ്പോൾ തന്നെ തീപിടിച്ചു. ഇന്ധനം നിറച്ച മെഷീന് തൊട്ടടുത്തായിരുന്നില്ല.
കുറച്ചു ദൂരെയായതിനാലാണ് വലിയ അപകടം ഒഴിവായത്. പമ്പിലെ ജീവനക്കാരെല്ലാം കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് അപ്പോഴേക്കും പൂർണമായി കത്തിനശിച്ചിരുന്നു.
യുവാവ് അവിടെ നിന്നും ഇറങ്ങിയോടി. ചെങ്ങമനാട് പൊലീസ് പിന്നീട് യുവാവിനെ കസ്റ്റഡിയിലെടുത്തു.
എന്തിനാണ് ഇയാൾ സ്വന്തം ബൈക്കിന് തന്നെ തീയിട്ടത് എന്ന് കണ്ടെത്താൻ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]