
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും.
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയാകുമിത്.
പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കും. തുടർന്ന്, ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]