
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. നെയ്യാറ്റിൽകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വോഡ് ഉൾപ്പെടെ ആണ് പരിശോധന നടത്തിയത്.
നെയ്യാറ്റിൻകര ടൗണിലെ കടകൾ, കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് പരിസരം, വാഹനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വൈകുനേരം 4 മുതൽ 6 മണി വരെ ആയിരുന്നു പരിശോധന.
ഓണത്തോടനുബന്ധിച്ച് ലഹരി വസ്തു കടത്ത്, അടിപിടി അക്രമങ്ങൾ, മോഷണം എന്നിവ ഉണ്ടാകാതിരിക്കാനും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനുമാണ് മിന്നൽ പരിശോധന നടത്തിയതെന്ന് ഡിവൈ.എസ്.പി അറിയിച്ചു. ഇനിയുള്ള എല്ലാദിവസങ്ങളിലും അമരവിള ചെക്പോസ്റ്റ്, കളിയിക്കാവിള അതിർത്തി തുടങ്ങിയ പ്രധാനപ്പെട്ട
കേന്ദ്രങ്ങളിൽ ശക്തമായ പരിശോധ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]