
2008ലാണ് തൻറെ തന്നെ തമിഴ് സിനിമയായ ഗജനിയുടെ ഹിന്ദി പതിപ്പ് ആമിർ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയുന്നത്. ഹിന്ദിയിൽ ആദ്യ 100 കോടി കളക്ഷൻ നേടുന്ന ചിത്രമായി ഗജിനി മാറി.
ഗജിനിക്ക് ശേഷം ഹിന്ദിയിലെ പല സൂപ്പർ താരങ്ങൾക്ക് വേണ്ടി സിനിമ ചെയ്യാൻ എ ആർ മുരുഗദോസ്സിന് അവസരങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ഷാരൂഖ് ഖാനുമായി ചേർന്ന് ചെയ്യാനിരുന്ന എന്നാൽ നടക്കാതെ പോയ ഒരു സിനിമയെ പറ്റിയാണ് മുരുഗദോസ് മനസ്സ് തുറന്നിരിക്കുന്നത്.
ഈ വർഷം സെപ്റ്റംബർ അഞ്ചിന് റിലീസാവുന്ന മദ്രാസി എന്ന സിനിമയിൽ ശിവകാർത്തികേയൻ ചെയ്യുന്ന നായക കഥാപാത്രം വർഷങ്ങൾക്ക് മുമ്പ് മുരുഗദോസ് ഷാരൂഖ് ഖാന് വേണ്ടി എഴുതിയതാണ്. ഗജിനിക്കു ശേഷം മദിരാസിയിലെ കഥാപാത്രത്തെ കുറിച്ച് മുരുകദോസ് ഷാരൂഖ് ഖാനുമായി ആദ്യഘട്ട
ചർച്ചകളും നടത്തിയിരുന്നു. സിനിമയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് ആലോചിക്കാൻ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ടീമും കുറച്ചു നാൾ സമയം ചോദിച്ചിരുന്നു.
ഒരു ആഴ്ചയോളം സിനിമയെ പറ്റിയുള്ള വിശദംശങ്ങൾക്ക് വേണ്ടി ഷാരൂഖാന്റെ ടീമുമായി നിരന്തരം മെസ്സേജ് അയച്ച് ആരാഞ്ഞിട്ടും മറുപടിയൊന്നും ഇല്ലാത്തതിനാൽ ആ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നുവെന്ന് മുരുഗദോസ് ഒരു അഭിമുഖത്തില് വ്യക്തമാക്കി. മദ്രാസിയിലെ നായക കഥാപാത്രത്തിന് ഒരു അനായാസത വേണമെന്നും അത് ശിവകാർത്തികേയൻ ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും എ ആർ മുരുഗദോസ് കൂട്ടിച്ചേർത്തു.
എ ആർ മുരുഗദോസിന്റെ തന്നെ തുപ്പാക്കിയിലൂടെ തമിഴ് സിനിമയിൽ വില്ലനായി അരങ്ങേറി പിന്നീട് ബോളിവുഡിൽ നായകനായി നിരവധി സിനിമകൾ ചെയ്ത വിദ്യുത് ജമാൽ വീണ്ടും തമിഴിൽ വില്ലനായി എത്തുന്നു എന്ന പ്രത്യേകത കൂടി മദ്രാസിക്കുണ്ട്. ശിവകർത്തികേയനോടൊപ്പം സിനിമയിൽ മുഴുനീള കഥാപാത്രമായി ബിജുമേനോനും മദ്രാസിയിലുണ്ട്.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ അതുല്യ പ്രകടനം കണ്ടാണ് എ ആർ മുരുഗദോസ് ബിജുമേനോനെ ഈ സിനിമയിലേക്ക് കാസറ്റ് ചെയ്തത്. അനിരുദ്ധ് സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അയ്യപ്പനും കോശിയും എന്ന സിനിമയുടെ ക്യാമറാമാൻ സുധീപ് ഇളമണ്ണാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]