
തൊടുപുഴ ∙ സോവിയറ്റ് യൂണിയൻ സജീവമായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് , തൊഴിലാളിവർഗ രാഷ്ട്രീയത്തെക്കുറിച്ച് പഠിപ്പിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്ന് അവർ പ്രവർത്തകരെ ക്ഷണിക്കുമായിരുന്നു. അങ്ങനെ കേരളത്തിൽ നിന്ന് പഠനത്തിനു പോയ അപൂർവം പ്രവർത്തകരിൽ ഒരാളാണ് വാഴൂർ സോമൻ.
റഷ്യൻ സന്ദർശനത്തിനിടെ പഠിക്കാനെത്തിയ പ്രവർത്തകരിൽ നിന്ന് വാഴൂർ സോമനു ഒരു ബ്രസീലിയൻ സുഹൃത്തിനെ ലഭിച്ചു; നിലവിൽ ബ്രസീൽ പ്രസിഡന്റായ ലുല ഡസിൽവ.
സംസ്ഥാന ആസൂത്രണ ബോർഡംഗം ആർ.രാംകുമാർ സാമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് വാഴൂർ സോമന്റെ രാജ്യാന്തര സുഹൃത്ത് ബന്ധം വെളിപ്പെടുത്തിയത്. കുറിപ്പ് ഇങ്ങനെ: ‘വാഴൂർ സോമൻ ഒരിക്കൽ കുറെ ചരിത്രം പറഞ്ഞു.
അപ്പോഴാണ് ഏറെക്കാലം പഠനത്തിന് മോസ്കോയിൽ ആയിരുന്നെന്ന് പറഞ്ഞത്. ‘‘മോസ്കോയിൽ എന്റെ സഹപാഠിയും ഹോസ്റ്റൽ മേറ്റും ആരായിരുന്നു എന്നറിയാമോ? ഉത്തരം: ലൂയിസ് ഇനാസിയോ ലുല ഡസിൽവ.’’ അതെ, പിന്നീട് ബ്രസീലിയൻ പ്രസിഡന്റായ ലുല.
അദ്ഭുതത്തോടെ കേട്ടിരുന്ന എന്നോട് അദ്ദേഹം തുടർന്നു: അന്നുമുതൽ ലുലയുമായി അടുത്ത സൗഹൃദ ബന്ധമാണ്.
ബ്രസീലിന്റെ പ്രസിഡന്റ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണിച്ചു. ബ്രസീലിൽ പോയി.
അൽപ ദിവസങ്ങൾ അവിടെ ചെലവഴിക്കുകയും അവിടത്തെ കൃഷിക്കാരുമായി സംവദിക്കുകയും ഗ്രാമീണ മേഖലയിൽ ആരംഭിച്ച വിവിധ സ്ഥാപനങ്ങളെപ്പറ്റി മനസ്സിലാക്കുകയും ചെയ്തു. ആ പരീക്ഷണങ്ങൾ ഒക്കെ കേരളത്തിലും നടത്തണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
അതിന്റെ ഭാഗമായി പീരുമേട്ടിലും ഇടുക്കിയിലും ഒക്കെ ഒരു കൂട്ടം കോമൺ ഫെസിലിറ്റി സെന്ററുകൾ (സിഎഫ്സി) വേണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയും അഭിപ്രായവും ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]