
ചങ്ങനാശേരി ∙ എസ്ബി കോളജ് നാഷനൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) മൂന്നു യൂണിറ്റുകളിലെ നൂറ്റിയൻപതോളം എൻഎസ്എസ് വൊളന്റിയർമാരുടെ ദ്വിദിന സഹവാസ പരിശീലന ക്യാംപ് ‘നവ കിരണം 2K25’ ആരംഭിച്ചു. ചങ്ങനാശേരി നഗരസഭ ഉപാധ്യക്ഷൻ മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ റവ. ഡോ.
റ്റെഡി കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ.
സെബിൻ എസ്. കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി.
സർഗക്ഷേത്ര ഡയറക്ടർ ഫാ.
അലക്സ് പ്രായിക്കളം, വൈസ് പ്രിൻസിപ്പൽ ഡോ. കെ.
സിബി ജോസഫ്, പ്രോഗ്രാം ഓഫിസർമാരായ ഡോ. ബെന്നി തോമസ്, ഡോ.
ബെൻസൺ ജോസഫ്, ഡോ. സിജോ സെബാസ്റ്റ്യൻ, മുൻ പ്രോഗ്രാം ഓഫിസർ അനീഷ് കെ.
ജോസഫ്, വൊളന്റിയർ സെക്രട്ടറിമാരായ ശ്രേയ ജോസഫ്, ശരൺ സുരേഷ്, ജെ.ദേവിക, ആൽഡ്രിൻ ഡാരിയോ, സമുദ്ര സെൻ സഞ്ജയ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]