
റിസര്‍വ് ബാങ്ക് 2018–19 വർഷങ്ങളിൽ വിതരണം ചെയ്ത ഗോള്‍ഡ് സോവറിന്‍ ബോണ്ട് 1,2,3,4 സിരീസുകൾ കാലാവധി എത്തും മുമ്പ് ആവശ്യക്കാർക്ക് പിൻവലിക്കാനുള്ള തിയതി ആർബിഐ പ്രഖ്യാപിച്ചു. ബോണ്ട് വാങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കാലാവധി എത്തും മുന്‍പേ പിന്‍വലിക്കാം എന്ന വ്യവസ്ഥ അനുസരിച്ചാണിത്. അഞ്ചു വര്‍ഷം കഴിഞ്ഞ് ബോണ്ടിന്റെ പലിശ നല്കുന്ന തിയതികളിലാണ് ഇങ്ങനെ പിന്‍വലിക്കാന്‍ അവസരം നല്‍കുന്നത്.
ഇതിനുസരിച്ച് 2018 മെയ് 4ന് വിതരണം ചെയ്ത സിരീസ് 1, 2025 നവംബര്‍ നാലാം തിയതി പിൻവലിക്കാം. ഒക്ടോബർ 4 മുതൽ 27 വരെ ഇതിനായി അപേക്ഷിക്കാം.
2018 ഒക്ടോബർ 23ന് വിതരണം ചെയ്ത സിരീസ് ആവശ്യക്കാർക്ക് 2025 ഒക്ടോബര്‍ 23ന് പിൻവലിക്കാനാകും.
സെപ്റ്റബർ 22 മുതൽ ഒക്ടോബർ 13 വരെ പിൻവലിക്കലിന് അപേക്ഷ നൽകാം. 2018 നവംബർ 13ന് വിതരണം ചെയ്ത സിരീസിനാകട്ടെ 2025 നവംബർ 13ന് പിൻവലിക്കാന്‍ അവസരം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ടത് വരുന്ന ഒക്ടോബർ 13 മുതൽ നവംബർ 3 വരെയാണ്. 2019 ജനുവരി ഒന്നിന് വിതരണം ചെയ്ത സിരീസ് 4, 2026 ജനുവരി ഒന്നിനാണ് പിന്‍വലിക്കാനാകുന്നത്. ഇതിനായി ഈ ഡിസംബർ ഒന്നു മുതൽ 22 വരെ അപേക്ഷ സമർപ്പിക്കാം.
പിന്‍വലിക്കല്‍ തിയതിക്കു തൊട്ടു മുന്‍പുള്ള മൂന്നു വിപണി ദിവസങ്ങളില്‍ 999 ശുദ്ധതയുള്ള സ്വര്‍ണത്തിന് ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്യൂവലേഴ്സ് അസോസിയേഷന് പ്രഖ്യാപിക്കുന്ന വിലയുടെ ശരാശരിയാണ് ഇങ്ങനെ പിന്‍വലിക്കല്‍ തുകയായി പ്രഖ്യാപിക്കുക.
ഗോള്‍ഡ് സോവറിന്‍ ബോണ്ടിന് റിസര്‍വ് ബാങ്ക് 2.5 ശതമാനം സാധാരണ നിരക്കിലുള്ള പലിശയാണ് നല്‍കുന്നത്.
ഇത് ഓരോ ആറു മാസം കൂടുമ്പോഴും നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. സ്വർണത്തിന് വില കൂടുതലുള്ള ഈ വേളയിൽ എട്ട് വർഷമെന്ന കാലാവധി പൂർത്തിയാകും മുമ്പ് ബോണ്ട് പിൻവലിക്കാനാണ് പലർക്കും താൽപ്പര്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]