
പയ്യന്നൂർ ∙ തെങ്ങിന്റെ മുകളിൽ കയറുമ്പോൾ തലയ്ക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ നോക്കിനിന്നൊരു കാലമുണ്ടായിരുന്നു വെള്ളൂരിലെ ടി.വി.പുരുഷോത്തമന്. എന്നാൽ ഇന്ന് സ്ഥിതി മാറി.
വിമാനത്തിലേറി ദുബായ്, അബുദാബി, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച പുരുഷോത്തമൻ വിയറ്റ്നാമിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ്. പയ്യന്നൂർ ടൗണിലെ തെങ്ങുകയറ്റത്തൊഴിലാളിയായ പുരുഷോത്തമൻ(61) ഇപ്പോൾ യാത്രാപ്രിയനാണ്.
കുട്ടിക്കാലത്ത് പെരുമ്പപ്പുഴയ്ക്കപ്പുറം കടക്കാത്ത പുരുഷോത്തമൻ ഇപ്പോൾ യാത്ര ചെയ്യുന്നത് വിദേശ രാജ്യങ്ങളിലേക്കാണ്.
തൊഴിൽ ഇല്ലാത്ത ദിവസങ്ങളിലാണു യാത്ര പുറപ്പെടുക. രണ്ടും മൂന്നും ദിവസം ഒഴിവ് കിട്ടുമ്പോൾ ട്രെയിൻ കയറും.
കേട്ടറിഞ്ഞ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടുള്ള യാത്ര. ചുറ്റുമുള്ള പ്രധാന സ്ഥലങ്ങൾ കണ്ടേ മടങ്ങൂ.
തൊഴിൽ ഇല്ലാത്ത ദിവസം വീട്ടിലിരിക്കാൻ പുരുഷുവിനാവില്ല.
ഓരോ യാത്ര ലക്ഷ്യമിട്ട് ചിട്ടിക്കു ചേരും. യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ ചിട്ടി പിടിക്കും.
ഭാര്യ സരോജിനി ബീഡിത്തൊഴിലാളിയാണ്. ദുബായ്, അബുദാബി യാത്രകളിൽ സരോജിനിയും ഒപ്പമുണ്ടായിരുന്നു.
മകൻ ഹരികൃഷ്ണൻ ഗുജറാത്തിൽ മെക്കാനിക്കൽ എൻജിനീയറാണ്. മകൾ കൃഷ്ണവേണി ഇലക്ട്രോണിക്സ് എംഎസ്സി ബിരുദധാരിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]