
കൊടുങ്ങല്ലൂർ ∙ ആല ഗോതുരുത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുകൾ പൊട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ല. ജല അതോറിറ്റി പൈപ്പിനെ മാത്രം ആശ്രയിക്കുന്ന ആല ഗോതുരുത്ത് നിവാസികൾക്കു ദുരിതം മാത്രം. പനന്തറ ക്ഷേത്രത്തിനു സമീപം, എസ്എൻഡിപി ഓഫിസ് സമീപം, പോളത്തോട് ലിങ്ക് റോഡ് പരിസരം എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടിയത്. ഏതാനും ആഴ്ചകളായി പൈപ്പുകളിൽ നിന്നു വെള്ളം പാഴായി പോകുന്നുണ്ട്.
ദേശീയപാത നിർമാണം പുരോഗമിക്കുന്ന പ്രദേശത്തു ആല കോതപറമ്പ്, ഗോതുരുത്ത് എന്നീ പ്രദേശങ്ങളിലാണ് ഏറെ പ്രതിസന്ധി.
ചുറ്റും ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് ആയ ആല ഗോതുരുത്തിൽ ശുദ്ധജലത്തിനായി ഏറെ നാളുകളായി മുറവിളി ഉയരുന്നതാണ്.
ഹൈക്കോടതി ഇടപെട്ടു ജല അതോറിറ്റി പൈപ്പ് വെള്ളം വിതരണം തുടങ്ങിയിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടതോടെ പഴയ പടിയായി.
23 ദിവസം പിന്നിട്ടിട്ടും തുരുത്തിലെ ചില പ്രദേശങ്ങളിലേക്കു ജല അതോറിറ്റി പൈപ്പിൽ നിന്നുള്ള വെള്ളം എത്തിയിട്ടില്ലെന്നു പഞ്ചായത്ത് അംഗം രാജു പടിക്കൽ പറഞ്ഞു.
കനോലി കനാലിന്റെ തീരത്തേക്കുള്ള ശുദ്ധജല വിതരണം ഇപ്പോഴും ഭാഗികമായി തടസ്സപ്പെടുകയാണ്. ആല ഗോതുരുത്ത്, കോതപറമ്പ്, പൊരിബസാർ കിഴക്കു ഭാഗം എന്നിവിടങ്ങളിലും വെള്ളം കാര്യക്ഷമമായി വിതരണം നടത്തുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.
ജലം പാഴാകുന്നു
കയ്പമംഗലം ∙ ഈസ്റ്റ് ടിപ്പുസുൽത്താൻ ചളിങ്ങാട് അമ്പലനടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. റോഡിലെ കുഴിയും വെള്ളക്കെട്ടും ഗതാഗതത്തിനും തടസ്സമാണ്. ഇവിടെ പൈപ്പ് പൊട്ടിയിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കുടിവെള്ളം വൻ തോതിലാണ് നഷ്ടപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ചളിങ്ങാട് ലീഗ് ഹൗസിനു സമീപത്തും ആഴ്ചകള് ആയിട്ട് പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]