
കലവൂർ∙ പാതിരപ്പള്ളി ഹോംകോയുടെ സമീപത്തെ അനധികൃത പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഹോംകോയുടെ മുന്നിലുള്ള സർവീസ് റോഡിന്റെ വശങ്ങളിലെ നടപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
കാൽനടയാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. സർവീസ് റോഡിലൂടെ അമിതവേഗത്തിലാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നത്.
നടപ്പാത കയ്യേറിയുള്ള പാർക്കിങ് അപകടസാധ്യത വർധിപ്പിക്കുന്നു.
ഹോംകോയിലെ ജീവനക്കാരുടെ വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നതിൽ അധികവും. താഴത്തെ ചെറിയ റോഡിൽ നിന്നു വരുന്ന വാഹനങ്ങളും അനധികൃത പാർക്കിങ്ങിനെ തുടർന്നു ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
സർവീസിൽ റോഡിൽ നിന്നു വളരെ താഴ്ന്നാണ് ഇവിടെ പഞ്ചായത്ത് റോഡ് സ്ഥിതി ചെയ്യുന്നത്. കയറ്റം കയറി വരുന്ന വാഹനങ്ങളാണ് നടപ്പാത കയ്യേറിയുള്ള പാർക്കിങ്ങിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത്.
ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നും യാത്രക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]