
ചെങ്ങന്നൂർ ∙ കാരയ്ക്കാട് പാറയ്ക്കൽ –കോഴിപ്പാലം റോഡിൽ ശുദ്ധജലപദ്ധതിക്കായി പൈപ്പിടൽ തുടങ്ങി.ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡിന്റെ പത്തനംതിട്ട
ഭാഗത്തെ നിർമാണം പൂർത്തിയായിട്ടും ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന ഭാഗത്തെ നിർമാണം പൈപ്പിടൽ വൈകുന്നതു മൂലം വൈകുന്നതായി കാട്ടി മലയാള മനോരമ കഴിഞ്ഞ 14നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നു പാലനിൽക്കുന്നതിൽ ഭാഗത്തു നിന്നു പൈപ്പിടൽ തുടങ്ങുകയായിരുന്നു.
1.6 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലുള്ളത്. റോഡ് നിർമ്മാണം തുടങ്ങിയിട്ട് എട്ടു മാസമായെങ്കിലും 5 കലുങ്കുകളുടെ പുനർനിർമാണമാണ് പൂർത്തിയായത്. വിവിധ പ്രദേശങ്ങളിലുള്ളവർക്ക് എംസി റോഡിലേക്കെത്താൻ എളുപ്പമായതിനാൽ റോഡിനെ ആശ്രയിക്കുന്നവർ ഏറെയാണ്.
2.25 കോടി രൂപ ചെലവിലാണു പുനർനിർമാണം.ജല അതോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയായെങ്കിൽ മാത്രമേ ടാറിങ് നടത്താനാകൂ എന്നു പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]