കോഴഞ്ചേരി ∙ ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം സെപ്റ്റംബർ 4 ന് 1.30 മുതൽ 4 വരെ ചെറുകോൽ നെട്ടായത്തിൽ നടക്കും. 2012 ജൂലൈ 31ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ചെറുകോൽ കരയിലെത്തി പള്ളിയോടത്തിന് രാജമുദ്ര സമ്മാനിച്ചിരുന്നു.
അതിന്റെ സ്മരണയ്ക്കായാണു ഉത്രാടം നാളിൽ ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചെറുകോൽ 712–ാം നമ്പർ എൻഎസ്എസ് കരയോഗവും ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷനും ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.
15 പള്ളിയോടം ജലോത്സവത്തിൽ പങ്കെടുക്കും .
ഇന്ന് രാവിലെ 10ന് ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കടവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ട്രോഫി അനാഛാദനവും ലോഗോ പ്രകാശനവും നിർവഹിക്കും. തുടർന്ന് ട്രസ്റ്റിന്റെ വഴിപാടായി ചെറുകോൽ പുല്ലൂപ്രം പള്ളിയോടങ്ങൾക്കുള്ള വള്ളസദ്യയിലും അദ്ദേഹം പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]