
ചങ്ങനാശേരി ∙ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന ബലക്ഷയമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ നഗരസഭാ ഓഫിസ് അടക്കം ചങ്ങനാശേരി നഗരസഭയിൽ നിന്നു 4 കെട്ടിടങ്ങൾ. നഗരസഭ ഓഫിസ്, വണ്ടിപ്പേട്ടയിലെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ്, പെരുന്നയിലെ ഇഎംഎസ് ഹാൾ, പെരുന്ന ഗവ. ആയുർവേദ ആശുപത്രി എന്നിവയാണ് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിലേക്ക് സമർപ്പിച്ച പട്ടികയാണിത്. ഈ 4 കെട്ടിടങ്ങളും നിലവിൽ ഉപയോഗിക്കുന്നുണ്ടെന്നും പട്ടികയിൽ പറയുന്നു.
നവീകരണത്തിനു ശേഷം കെട്ടിടങ്ങൾ ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
നഗരസഭാ ഓഫിസ്
ഫിറ്റ്നസ് സർട്ടിഫിക്കറ്റിലാത്ത കെട്ടിടത്തിലാണ് നഗരസഭാ ഓഫിസ് പ്രവർത്തിക്കുന്നതെന്ന വിവരം മുൻപ് പുറത്ത് വന്നിരുന്നു. ഫിറ്റ്നസില്ലാത്ത ബലക്ഷയമുള്ള ഓഫിസിൽ ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കൗൺസിൽ ഹാൾ നിർമിച്ചതും ഏറെ വിവാദമായിരുന്നു.
പല ഭാഗത്തെയും കോൺക്രീറ്റ് ഭാഗങ്ങൾ ഇളകി ഇരുമ്പുകമ്പി പുറത്തു വന്ന നിലയിലാണ്. ഓഫിസുകൾക്കുള്ളിൽ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീഴുന്നതും പതിവാണ്.
ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ അടക്കം ഒട്ടേറെയാളുകൾ എത്തുന്ന നഗരസഭാ ഓഫിസാണ് അപകടഭീഷണിയിലുള്ളത്.
ഏതു സമയവും നിലംപൊത്താം
∙ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന വണ്ടിപ്പേട്ടയിലെ ഷോപ്പിങ് കോംപ്ലക്സ് ഏതു സമയവും നിലംപൊത്താം. കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുകയാണ്.
കെട്ടിടം ചോർന്നൊലിക്കുന്നു. വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ∙ പെരുന്നയിലെ ഗവ.
ആയുർവേദ ആശുപത്രി നവീകരണമില്ലാതെ കിടക്കുന്നു. മുറിയിലെ കോൺക്രീറ്റുകൾ ഇളകി പോയി.
ശോച്യാവസ്ഥയിലാണ് ആശുപത്രിയുടെ പ്രവർത്തനം. പുതിയ വാടക കെട്ടിടം അന്വേഷിക്കുകയാണ്. ∙ പെരുന്ന ബസ് സ്റ്റാൻഡിലെ ഇഎംഎസ് ഹാളും കൃത്യമായ നവീകരണവും പരിപാലനവുമില്ലാതെയാണ് ശോച്യാവസ്ഥയിലെത്തിയത്.
സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്ത ബസ് സ്റ്റാൻഡിൽ ഹാൾ നിർമിച്ചതും വിവാദമായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]