
ശൂരനാട് ∙ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി സംഘർഷം. കഴിഞ്ഞ ദിവസം രാത്രി ശൂരനാട് തെക്കേമുറി എച്ച്എസ് ജംക്ഷനിലാണു സംഭവം.
ഡിവൈഎഫ്ഐ പ്രകടനത്തിൽ നിന്നു പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നതോടെ മറുപടി മുദ്രാവാക്യം വിളിയുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകരെത്തുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ഡിവൈഎഫ്ഐ, യൂത്ത്കോൺഗ്രസ് പ്രവർത്തകർ ചികിത്സ തേടി.
കല്ലേറിൽ മിക്കവർക്കും പരുക്കേറ്റു.
മേഖലയിൽ ശക്തമായ പൊലീസ് പട്രോളിങ് നടക്കുന്നതിനിടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായി. ഓഫിസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.
ഓഫിസിനു മുന്നിലെ ഗാന്ധിപ്രതിമ അടിച്ചും തകർത്തു. ശൂരനാട് വടക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലെക്സ് ബോർഡുകളും തകർത്തതായും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]