
പാലോട്∙ പെരിങ്ങമ്മല വെങ്കിട്ടയിൽ പോത്തിനെ കടിച്ചു കൊന്ന പുലിയെ നിരീക്ഷിക്കാൻ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ആദ്യ ദിവസം സൂചനകളൊന്നും ലഭിച്ചില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പുലിയുടെ സ്ഥിരം സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞ വെങ്കിട്ടയിലാണ് കാട്ടുപാതയുടെ ഇരുവശത്തുമായി രണ്ട് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
പുലിയുടെ ദൃശ്യം തെളിഞ്ഞാൽ കൂട് വച്ച് പിടിക്കുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. എന്നാൽ ക്യാമറ സ്ഥാപിച്ചതിനൊടൊപ്പം മറ്റു മാർഗങ്ങൾ കൂടി സ്വീകരിച്ചു പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കണമെന്നും നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും ആവശ്യമുണ്ട്.
ഈ മേഖലയിലെ പലരും ഇപ്പോൾ പുറത്തിറങ്ങുന്നില്ലെന്നാണ് പറയുന്നത്. ഇപ്പോഴും പുലി പ്രദേശത്തു തന്നെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വെങ്കിട്ടയ്ക്കു അടുത്ത പ്രദേശമായ ആദിച്ചക്കോൺ ആദിവാസി മേഖലയിൽ ക്യാമറ സ്ഥാപിക്കണമെന്നും ഈ മേഖലയിൽ നിന്നാണ് പോത്തിനെ കൊന്നതെന്നും തങ്ങൾ പുലിയെ കണ്ടതായും ആദിവാസികൾ പറയുന്നു.
ആദിച്ചക്കോണിൽ ക്യാമറ വയ്ക്കാത്തതിനെതിരെ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട
കലയപുരം ഡീസന്റ് മുക്കിൽ പുലിയെ കണ്ടതായ വാർത്തയ്ക്കും സ്ഥിരീകരണമായിട്ടില്ല. ജനം ആശങ്കയിലാണ്.
ഇടിഞ്ഞാറിൽ ഇന്ന് ജനകീയ കൂട്ടായ്മ
പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടണം എന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 4ന് ഇടിഞ്ഞാർ ജംക്ഷനിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
സെന്റ്മേരിസിൽ കൂട്ടായ്മ നടന്നു
പാലോട്∙പുലി ശല്യത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പെരിങ്ങമ്മല സെന്റ് മേരിസിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ബൗണ്ടർ ജംക്ഷൻ മുതൽ അഗ്രിഫാം വരെയുള്ള പ്രദേശത്തെ കാടു വെട്ടുക, കുണ്ടാളംകുഴി മുതൽ ബനാന ഫാം വരെയുള്ള പ്രദേശത്ത് ആനശല്യം നിയന്ത്രിക്കാൻ കിടങ്ങ് എടുക്കുക എന്നീ ആവശ്യങ്ങൾ കൂട്ടായ്മ ഉന്നയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]