
സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ . മുംബൈ അന്ധേരിയിൽ സാറ ആരംഭിച്ച പുത്തൻ സംരംഭമായ ‘പലാട്ടീസ് അക്കാഡമി’യുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
സാറ ഏറെ കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും പടിപടിയായി യാഥാർഥ്യമാക്കിയ സംരംഭമാണിതെതെന്ന് സച്ചിൻ എക്സിൽ കുറിച്ചു.
മക്കൾ അവർ ഏറെ ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മാതാപിതാക്കളെന്ന നിലയിൽ നമുക്ക് അഭിമാനം തോന്നും.
സാറയുടെ പുതിയ യാത്രയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതായും സച്ചിൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സച്ചിൻ, ഭാര്യ അഞ്ജലി, മകൻ അർജുൻ തെൻഡുൽക്കറുടെ ഭാവിവധു സാനിയ ചന്ദോക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശരീരത്തിനും മനസ്സിനും ഒരുപോലെ സൗഖ്യമേകുന്ന ഫിറ്റ്നസ് സെന്ററാണ് പലാട്ടീസ് സ്റ്റുഡിയോ. ഇൻസ്ട്രക്ടറുടെ മാർഗനിർദേശങ്ങളോടെ ഇവിടെ വ്യായാമചര്യകൾ ചെയ്യാം.
യുകെയിലെ പഠനകാലത്താണ് പലാട്ടീസിനെ കുറിച്ച് സാറ അറിയുന്നത്.
ഇതു സംബന്ധിച്ച ക്ലാസിൽ പങ്കെടുത്തതോടെ അതേ ആശയത്തിലൊരു സംരംഭം ആരംഭിക്കണമെന്ന മോഹം ഉദിക്കുകയായിരുന്നു.
As a parent, you always hope your children find something they truly love doing. Watching Sara open a Pilates studio has been one of those moments that fills our hearts.
She has built this journey with her own hard work and belief, brick by brick. Nutrition and movement have… പലാട്ടീസ് സ്റ്റുഡിയോയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും സച്ചിൻ പങ്കുവച്ചിരുന്നു.
സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് നേരത്തേ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയ സാറ, പലാട്ടീസ് സ്റ്റുഡിയോയിലെ ട്രെയിനർമാർക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Sachin Tendulkarൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]