
ചെറുവത്തൂർ∙ ടൗണിലെ വ്യാപാര വ്യവസായ സമുച്ചയം പദ്ധതി ഇപ്പോഴും കടലാസിൽ. നിർമാണത്തിന് വേണ്ടി ഒരുക്കിയ സ്ഥലത്ത് അനധികൃത പാർക്കിങ്ങും പച്ചക്കറി– മത്സ്യ വിൽപനയും തകൃതി. വർഷങ്ങൾക്ക് മുൻപ് 5 അര കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തുടക്കമിട്ട
പദ്ധതിയാണ് നിർമാണത്തിന് ആവശ്യമായ തുക വായ്പ എടുക്കാൻ വേണ്ടി ഉള്ള നൂലമാലയിൽപ്പെട്ട് കിടക്കുന്നത്. ചെറുവത്തൂർ ബസ് സ്റ്റാൻഡ് നവീകരിക്കുമ്പോൾ സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയിരുന്നു.
പൊളിച്ച് മാറ്റപ്പെട്ട കടകൾക്ക് സ്ഥലം ഒരുക്കുന്നതിനോടൊപ്പം ടൗണിലെ വ്യാപാരത്തിനായി മൂന്ന് നില കെട്ടിടം നിർമിക്കാൻ വേണ്ടിയാണ് വ്യാപാര സമുച്ചയ പദ്ധതിക്ക് പഞ്ചായത്ത് തയാറായത്.
ഇതിനായി പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ച് മാറ്റി വിശാലമായ സ്ഥലവും ഒരുക്കി.
നിർമാണത്തിനായി 5 അര കോടിയും വകയിരുത്തി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയും നീക്കി വച്ചു.
ഓരോ വർഷവും ഒരു ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് വകയിരുത്താനും തീരുമാനിച്ചു. ഇതിന് പുറമേ 4 കോടി രൂപ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കാനും തീരുമാനിച്ചു.എന്നാൽ തീരുമാനം കടലാസിൽ തന്നെ കിടക്കുകയാണ് ഇപ്പോൾ.
വർഷങ്ങൾക്ക് മുൻപ് സമുച്ചയത്തിനായി ഒരുക്കിയ സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറി. ഇതിന് പുറമേ പച്ചക്കറി– മത്സ്യവിൽപനയും തകൃതിയായി നടക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]