
പയ്യന്നൂർ∙ കണ്ടോത്ത് ദേശീയപാതയോരത്ത് സ്കൂളിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ മോഷണം. കണ്ടോത്ത് എഎൽപി സ്കൂളിൽ മുൻവാതിലിന്റെയും ഓഫിസ് മുറിയുടെയും പൂട്ട് പൊളിച്ച് അകത്ത് കയറി കള്ളൻ ഓഫിസ് അലമാര കുത്തിത്തുറന്ന് ഫയലുകൾ വാരി വലിച്ചിട്ടു.
ഷെൽഫിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയായിരിക്കാം ഫയലുകൾ വാരിവലിച്ചിട്ടത്.
വിലപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എസ്ഐ ഗിരീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി.
വിവരമറിഞ്ഞ് എഇഒ ടി.വി.സുചിത്ര സ്കൂൾ സന്ദർശിച്ചു. സ്കൂളിന് സമീപത്തെ ഔഷധി നീതി സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മേശവലിപ്പിൽ ചില്ലറ കൊടുക്കാനായി സൂക്ഷിച്ചിരുന്ന നാണയങ്ങളും മറ്റും കൊണ്ടുപോയി.
തൊട്ടടുത്തുള്ള ലോട്ടറി സ്റ്റാൾ, സ്പെയർ പാർട്സ് കട
എന്നിവയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയെങ്കിലും ഒന്നും കൊണ്ടുപോയില്ല. അതേസമയം ഫ്രൂട്സ് കടയുടെ പൂട്ട് പൊളിച്ച് കടയിൽ കയറിയ കള്ളൻ കുറെ ഫ്രൂട്സ് കൊണ്ടുപോയി. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പൊളിച്ച പൂട്ടുകളും സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ക്യാമറകൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]