
ബദിയടുക്ക ∙ ചെർക്കള –കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ കാലവർഷം മൂലമുണ്ടായ തകരാറുകൾ താൽക്കാലികമായി പരിഹരിക്കുന്നതിന് തിരുവനന്തപുരം കെആർഎഫ്ബി പ്രോജക്റ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നു 8 ലക്ഷം രൂപയ്ക്കുളള ഭരണാനുമതി ലഭിച്ചു. സെപ്റ്റംബർ 1ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നടപടികൾ പൂർത്തീകരിച്ച് 10ന് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രവൃത്തി മുടങ്ങികിടക്കുന്ന ഈ റോഡ്കുണ്ടും കുഴിയായി തകർന്നതോടെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയിരുന്ന ഈ പാതയുടെ ഉക്കിനടുക്ക മുതൽ ചെർക്കള വരെയുള്ള പ്രവൃത്തിയിൽ നിന്ന് നിലവിലുള്ള കരാറുകാരനെ തിരുവനന്തപുരം കെആർഎഫ്ബി പ്രോജക്റ്റ് ഡയറക്ടറുടെ 2023 മാർച്ച് 21ലെ ഉത്തരവ് പ്രകാരം ഫോർക്ലോസ് ചെയ്തിട്ടുണ്ട്.തുടർന്ന് കെആർഎഫ്ബിയുടെ നിർദേശങ്ങൾ പ്രകാരം എസ്റ്റിമേറ്റ് കെആർഎഫ്ബി പിഎംയൂ കാസർകോട് ഡിവിഷൻ കാര്യാലയത്തിൽ നിന്നാണ് തയാറാക്കുന്നത്.
എസ്റ്റിമേറ്റ് കെആർഎഫ്ബി പ്രോജക്റ്റ് ഡയറക്ടറുടെ കാര്യാലയം മുഖേന കിഫ്ബിയിലേക്ക് അംഗീകാരത്തിനായി സർപ്പിക്കുമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]