വടക്കഞ്ചേരി∙ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ച് വടക്കഞ്ചേരി ടൗണിൽ നടു റോഡിൽ വാഹനങ്ങളിട്ടു കച്ചവടം. കാൽനട
യാത്രക്കാർ വഴിനടക്കാൻ ഇടമില്ലാതെ ദുരിതം പേറുമ്പോഴും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല.
കഴിഞ്ഞ ദിവസം വ്യാപാരികളുടെ പരാതിയിൽ നടുറോഡിൽ നിർത്തിയിട്ടു കച്ചവടം നടത്തിയിരുന്ന വാഹനങ്ങൾ പൊലീസ് നീക്കം ചെയ്യുകയും അനധികൃത കച്ചവടത്തിനെതിരെ പിഴ ചുമത്തുകയും ചെയ്തു. എന്നാൽ, പൊലീസ് പോയി ഒരു മണിക്കൂറിനുള്ളിൽ വഴിയോര കച്ചവടക്കാർ വീണ്ടുമെത്തി.
250 രൂപയാണു പൊലീസ് ഒരു വാഹനത്തിനു പിഴ ഈടാക്കിയത്.
ആ തുക ഇനിയും നൽകാൻ തയാറാണെന്നാണു വഴിയോര കച്ചവടക്കാർ പറയുന്നത്. വഴിയിൽ കച്ചവടം നടക്കുന്നവർക്കെതിരെ നടപടി വേണ്ടെന്നു സിപിഎമ്മിലെ ചില നേതാക്കൾ പൊലീസിനു രഹസ്യ നിർദേശവും നൽകി.
ഇതോടെ ടൗണിലെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണ്.
രാവിലെ മുതൽ തിരക്കേറിയ റോഡിൽ കടകൾക്കു മുൻപിൽ വാഹനങ്ങൾ നിർത്തി കച്ചവടം നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി സംരക്ഷണ സമിതിയും പലവട്ടം പരാതികൾ നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. മുറികൾക്കു വലിയ വാടകയും ലൈസൻസ് ഫീസും യൂസർ ഫീസും നൽകി കച്ചവടം നടത്തുന്ന കടകൾക്കു മുൻപിലാണ് ഒരു മാനദണ്ഡവും പാലിക്കാതെ അനധികൃത കച്ചവടം നടത്തുന്നത്. തിരക്കേറിയ മന്ദം ജംക്ഷനിൽ നടപ്പാത കയ്യേറിയാണു കച്ചവടം.
ടൗണിൽ കോഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ വളവിൽ ടാർ റോഡിൽ വലിയ കല്ലുകൾ വച്ചു സ്ഥലം സ്വന്തമാക്കിയാണു കച്ചവടം.
ടൗൺ റോഡിൽ കോഓപ്പറേറ്റീവ് ബാങ്ക് ജംക്ഷൻ മുതൽ തങ്കം ജംക്ഷൻ വരെ റോഡിൽ എല്ലായിടത്തുമുണ്ട് അനധികൃത കച്ചവടങ്ങൾ. ഒരാൾക്കു തന്നെ ഏഴോളം വാഹനങ്ങൾ ഉണ്ട്.
ഇതിനെതിരെ നടപടി സ്വീകരിച്ചാൽ രാഷ്ട്രീയ നേതൃത്വം ഇടപെട്ടു കേസെടുക്കാതെ ഒത്തുതീർപ്പാക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

