
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സ് ആദ്യം ബാറ്റ് ചെയ്യും. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ റോയല്‍സ്, സെയ്ലേഴ്സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ സെയ്ലേഴ്സ് ഇറങ്ങുന്നത്. റോയല്‍സ് ആദ്യ ജയം തേടിയും.
ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തില്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
കൊല്ലം സെയ്ലേഴ്സ്: സച്ചിന് ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, വത്സല്‍ ഗോവിന്ദ്, എം സജീവന് അഖില്‍, ഷറഫുദ്ദീന്, രാഹുല്‍ ശര്‍മ, അമല്‍ എജി, ഈഡന് ആപ്പിള്‍ ടോം, ബിജു നാരായണന്, പവന് രാജ്. ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന് എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, നിഖില്‍ എം, അജിത് വി, അഭിജിത്ത് പ്രവീണ്‍ വി, ബേസില്‍ തമ്പി, വിനില്‍ ടി എസ്, ഫാസില്‍ ഫാനൂസ്.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ, തൃശൂര്‍ ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അഹമ്മദ് ഇമ്രാന് (44 പന്തില്‍ 61), ആനന്ദ് കൃഷ്ണന് (39 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്സുകളാണ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. വിഗ്നേഷ് പൂത്തൂര്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സിനെ നാല് വിക്കറ്റ് വീഴ്ത്തിയ സിബിന് ഗിരീഷാണ് തകര്‍ത്തത്. ഏഴ് വിക്കറ്റുകള്‍ റിപ്പിള്‍സിന് നഷ്ടമായി.
38 പന്തില്‍ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനാണ് റിപ്പിള്‍സിന്റെ ടോപ് സ്കോറര്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]