
കോഴിക്കോട് ∙ 115 ദിവസങ്ങൾക്കു ശേഷം സർക്കാർ മെഡിക്കൽ കോളജിലെ സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലേർ, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകിട്ട് നാലു മണി മുതൽ തുറന്ന് പ്രവർത്തിക്കും. എംആർഐ, സിടി മറ്റ് സേവനങ്ങളും അന്നേ ദിവസം മുതൽ ഈ ബ്ലോക്കിൽ ലഭ്യമാകും.
ബുധനാഴ്ച മുതൽ രണ്ട്, മൂന്ന്, നാല് നിലകളിലെ വാർഡുകളും ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗവും വീണ്ടും പ്രവർത്തനമാരംഭിക്കും.
സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ എംആർഐ റൂമിൽ പുക ഉയർന്നതിനെ തുടർന്നാണ് മേയ് 2 മുതൽ ബ്ലോക്ക് അടച്ചിട്ടത് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ട് സന്ദർശനം നടത്തിയിരുന്നു. സാങ്കേതിക സമിതി രൂപീകരിച്ച് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവർ ചേർന്ന സമിതി സുരക്ഷിതത്വം ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിച്ചു.
ഈ സാഹചര്യത്തിലാണ് സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ജില്ലാ കലക്ടറും പ്രിൻസിപ്പലും ഈ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ 24ന് വൈകിട്ട് 4 മണി മുതൽ സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]