
തൃശ്ശൂർ: തൃശ്ശൂർ ഡിസിസി അധ്യക്ഷന് എതിരായ പരസ്യ പ്രസ്താവനയിൽ ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ സുന്ദരൻ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി. കഴിഞ്ഞ 14ന് തൃശ്ശൂർ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു സുന്ദരൻ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ രൂക്ഷ വിമർശനം ഉയർത്തിയത്.
പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന വിഡി സതീശനെ വിലക്കിയതായിരുന്നു പ്രകോപനം. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിനെ ക്ഷണിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നത്.
തുടർന്ന് പരിപാടിയിൽ വച്ച് സുന്ദരൻ കുന്നത്തുള്ളി അതിരൂക്ഷമായ ഭാഷയിൽ ഡിസിസി അധ്യക്ഷനെ വിമർശിച്ചിരുന്നു. ഡിസിസി അധ്യക്ഷന്റെ പരാതിയിലാണ് കെപിസിസി വിശദീകരണം തേടിയിരിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]