
കൊച്ചി∙ പുതിയ വരിക്കാരെ ആകർഷിക്കുന്നതിന് ആരംഭിച്ച ഫ്രീഡം പ്രീപെയ്ഡ് പദ്ധതിയുടെ ഭാഗമായി ബിഎസ്എൻഎലിന് കേരളത്തിലാകെ ഇതുവരെ ലഭിച്ചത് 82,839 പുതിയ കണക്ഷൻ. പുതിയ പ്രീപെയ്ഡ് കണക്ഷനുകളും മറ്റു സേവന ദാതാക്കളിൽ നിന്നു നമ്പർ പോർട്ട് ചെയ്തതും ചേർത്ത് കഴിഞ്ഞ 20 ദിവസത്തെ കണക്കാണിത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം ഒന്നിന് ആരംഭിച്ച ഫ്രീഡം പ്ലാനിൽ ഒരു രൂപയ്ക്ക് പുതിയ മൊബൈൽ കണക്ഷനും 30 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ആണ് ലഭിക്കുക.
തിരുവനന്തപുരത്തു മാത്രം 13,719 കണക്ഷനാണ് ലഭിച്ചത്. ഈ മാസം 31 വരെ പ്ലാൻ ലഭ്യമാണ്.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി, തദ്ദേശീയമായി വികസിപ്പിച്ച 4ജി/ 5ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതാണ് ബിഎസ്എൻഎൽ പ്ലാൻ. ടാറ്റ കൺസൽറ്റൻസി സർവീസസും തേജസ്സ് നെറ്റ്വർക്കും സിഡോട്ടും ചേർന്ന കൺസോർഷ്യമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
എല്ലാ ഉപയോക്താക്കൾക്കും ഉയർന്ന വേഗത്തിൽ നെറ്റ്വർക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഉൾപ്പെടുന്ന എറണാകുളം ബിസിനസ് പരിധിയിൽ 1152 ടവറുകളും ഉൾപ്രദേശങ്ങളിൽ 123 ടവറുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.
കെ. ഫ്രാൻസിസ് ജേക്കബ് പറഞ്ഞു.
പരമാവധി സിമ്മുകൾ നൽകുന്നതിന് പ്രധാനപ്പെട്ട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മേളകൾ സംഘടിപ്പിക്കുന്നുണ്ട്.
ബിഎസ്എൻഎൽ ഓഫിസുകളിലും കസ്റ്റമർ കെയർ കേന്ദ്രങ്ങളിലും റീട്ടെയ്ൽ ഔട്ലെറ്റുകളിലും ഫ്രീഡം പ്ലാൻ സിമ്മുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സിം സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനും അവസരമുണ്ട്.
പുതിയ ഫ്രീഡം പ്ലാൻ (കണക്കുകൾ, ജില്ല തിരിച്ച്)
തിരുവനന്തപുരം–13719
കൊല്ലം– 5632
പത്തനംതിട്ട–3781
ആലപ്പുഴ–4635
കോട്ടയം–5105
ലക്ഷദ്വീപ്, ഇടുക്കി, എറണാകുളം–9935
തൃശൂർ–7959
പാലക്കാട്–4912
മലപ്പുറം– 8401
വയനാട്, കോഴിക്കോട്–7607
കാസർകോട്, കണ്ണൂർ–11153
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]