
ന്യൂഡൽഹി ∙ ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിൽ പ്രമുഖ ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം11 അവരുടെ മണി ഗെയിമിങ് സേവനങ്ങൾ അവസാനിപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കമ്പനിയുടെ മൂന്നിൽ രണ്ട് വരുമാനവും മണി ഗെയിമിങ് വഴിയാണു ലഭിച്ചിരുന്നത്.
ഡ്രീം പിക്സ് എന്ന ആപ്പിലെ ‘പേ ടു പ്ലേ മത്സരങ്ങൾ’ നിർത്തിവച്ച നിലയിലാണ്. കമ്പനിയുടെ ഡ്രീംപ്ലേ ആപ്പും പ്രവർത്തനരഹിതമായി.
ഏതാനും മാസങ്ങൾക്കു മുൻപാണ് ഈ ആപ്പുകൾ തുടങ്ങിയത്.
പ്രവർത്തനവുമായി മുന്നോട്ടുപോകാൻ നിയമപരമായി മറ്റു വഴികളില്ലെന്നു കമ്പനി അധികൃതർ ഇന്നലെ ജീവനക്കാർക്കായി നടത്തിയ മീറ്റിങ്ങിൽ പറഞ്ഞതായാണു വിവരം. ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരാം.
മണി ഗെയിം വിഭാഗത്തിൽപെടാത്ത ഫാൻകോഡ്, ഡ്രീംസെറ്റ്ഗോ മുതലായ സേവനങ്ങളുമായി മുന്നോട്ടുപോയേക്കും.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോൺസർ കൂടിയാണ് ഡ്രീം11. മൊബൈൽ പ്രിമിയർ ലീഗ്, മൈ11സർക്കിൾ, എസ്ജി11 ഫാന്റസി, വിൻസോ, ഗെയിം 24X7, പോക്കർബാസി, റമ്മി സർക്കിൾ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ നീക്കങ്ങളും ഉറ്റുനോക്കപ്പെടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]