
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുംബൈ-കോഴിക്കോട് വിമാന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കുന്നിനുള്ള ആദ്യ ചുവടുവെയ്പാണ് ഇത്.
ഒക്ടോബർ 1 മുതൽ മുംബൈയ്ക്കും കോഴിക്കോടിനും ഇടയിൽ ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുമെന്ന് എയർലൈൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ആകാശ എയറിന്റെ 30-ാമത്തെ ലക്ഷ്യസ്ഥാനമായിരിക്കും കോഴിക്കോട്.
പുതിയ സർവ്വീസ് പ്രഖ്യാപിച്ചതോടെ ആകാശ എയർ ഒരു നാഴികകല്ല് പിന്നിടുകയാണെന്നും കേരളത്തിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും 30-ാമത്തെ ലക്ഷ്യസ്ഥാനമായി കോഴിക്കോടിനെ ചേർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ആകാശ എയറിന്റെ സഹസ്ഥാപകൻ പ്രവീൺ അയ്യർ പറഞ്ഞു. ആകാശ എയർ നിലവിൽ 24 ആഭ്യന്തര നഗരങ്ങളിലേക്കും ആറ് അന്താരാഷ്ട്ര നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, ശ്രീ വിജയ പുരം, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്രാജ്, ഗോരഖ്പൂർ, ദർഭംഗ, കോഴിക്കോട്, ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ രാജ്യം), അബുദാബി (യുഎഇ) കുവൈറ്റ് സിറ്റി (കുവൈത്ത്), ഫുക്കറ്റ് (തായ്ലൻഡ്) എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഇന്ത്യൻ വാണിജ്യ വ്യോമയാന രംഗത്തേക്ക് 2022 ഓഗസ്റ്റ് 7 നാണ് ആകാശ പറന്നുയരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കായിരുന്നു ആകാശയുടെ ആദ്യ യാത്ര.
വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ പദ്ധതിയിടുന്നു. അടുത്തിടെയാണ് കമ്ബനി വിജകരമായി 60 ദിവസത്തെ പ്രവർത്തനം പൂർത്തിയാക്കിയത്.
അന്തരിച്ച പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയോടെയാണ് ആകാശ എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജുൻജുൻവാലയ്ക്ക് ആകാശയിൽ 40 ശതമാനത്തിലധികം ഓഹരിയാണുള്ളത്.
സിഇഒയും സ്ഥാപകനുമായ വിനയ് ദുബെയും സഹസ്ഥാപകനായ ആദിത്യ ഘോഷുമാണ് ആകാശയെ നയിക്കുന്നത്. ഡെൽറ്റ, ഗോ ഫസ്റ്റ് ജെറ്റ് എയർവേസ് തുടങ്ങിയ എയർലൈനുകളിൽ അനുഭവപരിചയമുള്ള ഒരു വ്യവസായ വിദഗ്ധനാണ് ദുബെ.
2018 വരെ 10 വർഷം ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയുടെ പ്രസിഡന്റായിരുന്നു ഘോഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]