
ന്യൂഡൽഹി∙ ഖനന മേഖലയിലെ പ്രമുഖ കമ്പനിയായ വേദാന്ത, ഇടക്കാല ലാഭ വിഹിതമായി ഓഹരിയൊന്നിന് 16 രൂപവീതം നൽകാൻ തീരുമാനിച്ചു. നടപ്പു സാമ്പത്തികവർഷം രണ്ടാം തവണയാണ് ലാഭ വിഹിതം പ്രഖ്യാപിക്കുന്നത്.
6,256 കോടി രൂപയാണ് കമ്പനി ഈ ഇനത്തിൽ ചെലവാക്കുക.
ഈ മാസം 27 ആണ് അടിസ്ഥാന തീയതി. ജൂണിൽ ഓഹരിയൊന്നിന് 7 രൂപ ആദ്യഘട്ടം ലാഭ വിഹിതമായി പ്രഖ്യാപിച്ചിരുന്നു.
അന്ന് ഓഹരി ഉടമകൾക്ക് നൽകിയത് 2,737 കോടി രൂപ. ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് ലാഭവിഹിതമായി 43.5 രൂപയാണ് വേദാന്ത കഴിഞ്ഞ സാമ്പത്തികവർഷം നൽകിയത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]