
തൃശൂർ ∙ സൈബർ സുരക്ഷാ മേഖലയിൽ ഗവേഷണവും പരിശീലനവും വിപുലീകരിക്കുന്നതിനായി ജ്യോതി എൻജിനീയറിങ് കോളജ് സൈബർ സെക്യൂരിറ്റി വിഭാഗവും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരള സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അഷുറൻസ് സെന്ററും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി സൈബർ സുരക്ഷ ഓഡിറ്റ്, എത്തിക്കൽ ഹാക്കിങ്, സുരക്ഷ വിലയിരുത്തലുകൾ, ഇന്റേൺഷിപ്പുകൾ, ഹാക്കത്തോണുകൾ, ഗവേഷണ പദ്ധതികൾ, വിദഗ്ധ ക്ലാസുകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കും.
വിദ്യാർഥികൾക്ക് ആധുനിക സുരക്ഷാ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം വർധിപ്പിക്കുകയും വ്യവസായ അക്കാദമിക് സഹകരണത്തിലൂടെ തൊഴിൽ സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
കേരള സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അഷുറൻസ് സെന്റർ തലവൻ എം.ഡി.മെറാജ് ഉദ്ദീൻ, സെക്യൂരിറ്റി അനലിസ്റ്റ് യാസിക്ക്, കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ ഡോ.
ഫാ. ജോസ് കണ്ണമ്പുഴ, സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ.
ഗീതു മേരി ജോർജ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]