
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കൊച്ചി കളമശേരിയിൽ 600 കോടി നിക്ഷേപത്തോടെ ഒരുക്കുന്ന ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 23ന്. എച്ച്എംടി ഇൻഡസ്ട്രിയൽ ഏരിയയിൽ 70 ഏക്കറിലാണ് പദ്ധതി.
ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അദാനി പോർട്സിന്റെ ഉപസ്ഥാപനമായാകും അദാനി ലോജിസ്റ്റിക്സ് പാർക്ക് പ്രവർത്തിക്കുക.
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം.
15 ലക്ഷം ചതുരശ്ര അടിയിലാണ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നത്. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാകും.
പാർക്ക് സജ്ജമാകുന്നതോടെ നേരിട്ട് 1,000 പേർക്ക് തൊഴിലും ലഭിക്കും. പാർക്കിൽ പ്രമുഖ ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടാണ് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവർത്തനം തുടങ്ങുന്നതോടെ, ഫ്ലിപ്കാർട്ടിന്റെ ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറും. കമ്പനികൾക്ക് എല്ലാ സൗകര്യത്തോടെയും കൂടിയ വെയർഹൗസുകളാണ് പാർക്കിലുണ്ടാവുക.
ഇൻവെസ്റ്റ് കേരള സംഗമത്തിൽ വന്ന നിക്ഷേപ വാഗ്ദാനങ്ങൾ അതിവേഗം യാഥാർഥ്യമാകുകയാണെന്ന് വ്യവസായ മന്ത്രി പി.
രാജീവ് അടുത്തിടെ പറഞ്ഞിരുന്നു. അദാനിയുടെ ലോജിസ്റ്റിക്സ് പാർക്ക് കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നിരവധി തൊഴിലവസരങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ദേശീയപാത 66ൽ നിന്ന് ലോജിസ്റ്റിക്സ് പാർക്കിലേക്ക് 6 കിലോമീറ്റർ മാത്രമാണ് അകലം.
കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്റർ. റെയിൽവേ സ്റ്റേഷനിലേക്ക് 16 കിലോമീറ്ററും തുറമുഖത്തേക്ക് 26 കിലോമീറ്ററും.
6 കിലോമീറ്റർ മാത്രം അകലെയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയും (സെസ്). അതായത്, ലോജിസ്റ്റിക്സ് രംഗത്ത് കൊച്ചിയെ വമ്പൻ ഹബ്ബാക്കി മാറ്റാൻ അദാനിയുടെ ലോജിസ്റ്റിക്സ് പാർക്കിന് കഴിയുമെന്നാണ് വിലയിരുത്തൽ.
പ്രമുഖ വ്യവസായി എം.എ.
യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കളമശേരിയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് ആരംഭിക്കുമെന്ന് ഇൻവെസ്റ്റ് കേരള സംഗമത്തിൽ അറിയിച്ചിരുന്നു. നിർമാണം ഉടൻ ആരംഭിക്കുമെന്ന് പി.
രാജീവുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിൽ എം.എ. യൂസഫലി പറഞ്ഞു.
ഭക്ഷ്യ ഉൽപാദന രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കും ഇത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]