
കോഴിക്കോട്: തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും.
വാർഡുകൾ ഈ മാസം 24 ഓടെ പ്രവർത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം ആറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം.
കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി. കഴിഞ്ഞ ദിവസമാണ് കെട്ടിടത്തിന് പരിശോധന പൂർത്തിയാക്കി ഫയർ എൻഒസി ലഭിച്ചത്.
അപകടത്തെ തുടര്‍ന്ന് അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടരുകയുമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]