
നിർമിതബുദ്ധി (എഐ) ഒട്ടേറെ അവസരങ്ങളും ഒപ്പം വെല്ലുവിളികളും ഇന്ന് നമുക്ക് നൽകുന്നുണ്ടെന്ന് എവിഎ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ എ. വി.
അനൂപ് പറഞ്ഞു. കൊച്ചിയില്‍ മനോരമ ന്യൂസ് കോൺക്ലേവ് 2025ൽ എഐ വേഴ്സസ് ബിഐ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ ഉൾപ്പടെ മാറുന്ന സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങളോട് കേരളത്തിലെ ബിസിനസ് സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് കലാകാരനും ബിസിനസുകാരനുമായ അനൂപ് വിശദീകരിച്ചു.
എഐ എല്ലാ രംഗത്തും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആർദ്രത, സ്നേഹം തുടങ്ങിയ വൈകാരികമായ കഴിവുകൾ എഐയ്ക്കില്ലെന്നതാണ് മനുഷ്യർക്ക് നേട്ടമാകുന്നത്. പരമ്പരാഗത ബിസിനസിനെ എഐയ്ക്കു മാറ്റി മറിക്കാനാകില്ലന്നു പറയുന്നത് അതുകൊണ്ടാണ്.
എന്നാൽ ബിസിനസിന്റെ പല മേഖലകളിലും എഐ സഹായിക്കുന്നുണ്ട്.
ലാഭം കൂടാൻ ജീവനക്കാരെ പിരിച്ചുവിടില്ല
അഞ്ചുമിനിറ്റിനുള്ളിൽ ഒരു ബിസിനസ് തുടങ്ങാനുള്ള എല്ലാ പിന്തുണയും എഐയ്ക്ക് നൽകാനാകും. പക്ഷേ തുടങ്ങുന്നതിന് മനുഷ്യന്റെ ഇടപെടൽ ആവശ്യമാണ്.
പരമ്പരാഗതമായി ബിസിനസ് ചെയ്യുന്നവർ അടുത്തവർഷം ലാഭം കൂടാൻ കുറെപ്പേരെ പിരിച്ചുവിടില്ല, പകരം അവരെ എങ്ങനെ കൂടെ കൊണ്ടുപോകാം എന്നാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ ബിസിനസിന്റെ തുടക്കകാലത്ത് ആന്ധ്രയിൽ വിപണനത്തിന് സഹായിച്ചിരുന്ന ഗ്രൂപ്പിനെ പ്രവർത്തന രീതി മാറിയപ്പോൾ പിരിച്ചു വിടുന്നതിന് പകരം മറ്റ് ചുമതലകളേൽപ്പിക്കുകയാണ് ചെയ്തത്.
അടുത്ത തലമുറ ബിസിനസ് തുടങ്ങുമ്പോൾ എഐ ആയിരിക്കും മുഴുവൻ.
അവർക്ക് ഓഫീസോ, ജീവനക്കാരോ ആവശ്യമുണ്ടാകില്ല. ഇത്തരത്തിലുള്ള ‘ഒറ്റയാൾ’ ബിസിനസിന് 100 കോടി ഡോളർ വരെ വളർച്ച നേടാനാകുമെന്നാണ് പറയുന്നത്.
പക്ഷേ നമുക്ക് കുറെ കാശുണ്ടായതു കൊണ്ട് മാത്രമായില്ലല്ലോ, നമ്മുടെ വിജയം, സങ്കടം ഇങ്ങനെയുള്ള വികാരങ്ങളെല്ലാം പങ്കിടണ്ടേ? അതു സാധിച്ചില്ലെങ്കിൽ മെന്റൽ ബാലൻസ് വരെ ചിലപ്പോൾ തകരാറിലാകും.
എഐയുടെ ഓരോ ടൂളും നമ്മുടെ ബിസിനസിന്റെ വിജയത്തിനായി ഉപയോഗിക്കാനാകും. ജീവനക്കാരിൽ നിന്നും മറ്റും പുതുമയുള്ള ആശയങ്ങൾ സ്വീകരിക്കുന്നത് പോലെ എഐ യുടെ ആശയങ്ങളും നമ്മെ വഴികാട്ടും.
അഞ്ച് വർഷം കഴിഞ്ഞാൽ കുളിക്കുന്ന ബാര്‍ സോപ്പ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ഇത്തരം വേളകളിൽ എന്തു സ്ട്രാറ്റജി, മാർക്കറ്റിങ് തന്ത്രം ഒക്കെ വേണമെന്ന കാര്യത്തിലൊക്കെ എഐ സഹായിക്കും.
മനോരമ ന്യൂസ് വാർത്താവതാരകൻ മുഹമ്മദ് റാഷിദ് മോഡറേറ്ററായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]