
കോട്ടയം ∙ വിജിലൻസ് ഓഫിസ് പരിസരത്തു ബുധനാഴ്ച വൈകിട്ട് 4.30നു തുടർച്ചയായ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള കുര കേട്ടാണ് ഡിവൈഎസ്പി പി.വി.മനോജ്കുമാറും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗിരീഷ് ചന്ദ്രനും പുറത്തേക്കു വന്നത്. ഉടുമ്പിനെ 9 നായകൾ വളഞ്ഞ് ആക്രമിക്കുന്നതും സ്വയരക്ഷയ്ക്കായി ഉടുമ്പ് വാലുപയോഗിച്ച് തെരുവുനായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നതും കണ്ടു.
ഇതിന്റെ ദൃശ്യം ഗിരീഷ് ചന്ദ്രൻ ഫോണിൽ പകർത്തി. കോട്ടയം ജില്ലയിൽ 16,000 തെരുവുനായ്ക്കൾ !
കോട്ടയം ∙ ജില്ലയിൽ 16,000 തെരുവുനായ്ക്കളുണ്ടെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
3,785 തെരുവുനായ്കളെ വന്ധ്യംകരിച്ചു പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സീൻ നൽകിയെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ചേതൻകുമാർ മീണ അടിയന്തര യോഗം വിളിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫിസർ പി.കെ.മനോജ്കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ പങ്കെടുത്തു. പഞ്ചായത്തുകളിൽ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന തെരുവുനായ്ക്കളെ പാർപ്പിക്കാൻ പ്രത്യേക കൂടുകൾ നിർമിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
വാഴൂർ, തലയോലപ്പറമ്പ്, വാകത്താനം എന്നിവിടങ്ങളിലെ മൃഗസംരക്ഷണവകുപ്പ് ഓഫിസുകളോടു ചേർന്ന് എബിസി സെന്ററുകൾ സ്ഥാപിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നുള്ള പ്രവർത്തനം വേഗത്തിലാക്കാനും കലക്ടർ നിർദേശം നൽകി.
സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന കോട്ടയം മോഡൽ നടപ്പിലാക്കാനുള്ള ആശയവും ഉദ്യോഗസ്ഥരിൽ നിന്നു കലക്ടർ തേടി.
ഒന്നര കിലോമീറ്ററിൽ 10 നായ്ക്കൾ
സമീപകാലത്തു തെരുവുനായ്ക്കളുടെ വ്യാപനത്തെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് പഠനം നടത്തി. ഒന്നര കിലോമീറ്ററിൽ 10–15 അംഗങ്ങളടങ്ങിയ തെരുവുനായ്ക്കളുടെ കൂട്ടമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]